---
title: "ഓ൪മ്മകളുടെ മധുരവും നുണഞ്ഞ്; ഓ൪ക്കാട്ടേരിയിൽ പൂർവ്വ വിദ്യാർത്ഥി - അദ്ധ്യാപക സംഗമം"
english_title: "#Sipping #sweetness #memories #Alumni #Teacher #Reunion #Orkattery"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/266356/sipping-sweetness-memories-alumni-teacher-reunion-orkattery"
published_at: "2025-01-28T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67988cef972f6_alumini.jpg"
keywords: []
---

# ഓ൪മ്മകളുടെ മധുരവും നുണഞ്ഞ്; ഓ൪ക്കാട്ടേരിയിൽ പൂർവ്വ വിദ്യാർത്ഥി - അദ്ധ്യാപക സംഗമം

> **Lead Summary:** > **ഓ൪ക്കാട്ടേരി: ** 25 വർഷം പൂർത്തിയാവുന്ന കെ.കെ.എം ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ 2000 മുതൽ 2020 കാലയളവിൽ പഠിച്ചിറങ്ങിയ വിദ്യാർത്ഥികളും പഠിപ്പിച്ച അദ്ധ്യാപകരും ''ഗ്രോസല്ല -ഓർമ്മകൾക്കെന്തു മധുരം " എന്ന പേരിൽ സ്കൂൾ അങ്കണത്തിൽ ഒത്തുചേർന്നു.

## Article Content

> **ഓ൪ക്കാട്ടേരി: ** 25 വർഷം പൂർത്തിയാവുന്ന കെ.കെ.എം ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ 2000 മുതൽ 2020 കാലയളവിൽ പഠിച്ചിറങ്ങിയ വിദ്യാർത്ഥികളും പഠിപ്പിച്ച അദ്ധ്യാപകരും ''ഗ്രോസല്ല -ഓർമ്മകൾക്കെന്തു മധുരം " എന്ന പേരിൽ സ്കൂൾ അങ്കണത്തിൽ ഒത്തുചേർന്നു.

20 വർഷം തുടർച്ചയായി സ്കൂളിൽ സമർപ്പിത സേവനം കാഴ്ചവെച്ച ജാഫർ സാറിനുള്ള യാത്രായയപ്പും മാഗസിൻ കവർ പ്രകാശനവും ഇതോടനുബന്ധിച്ച് നടന്നു.

പ്രശസ്ത ബാലസാഹിത്യകാരൻ രാജു കാട്ടുപുനം ചടങ്ങ് ഉദ്ഘാടനം ചെയ്തു.സിനിമാതാരം ചിത്ര നായർ മുഖ്യാതിഥിയായിരുന്നു.

പ്രിൻസിപ്പൽ സീമ എൻ.വി അദ്ധ്യക്ഷയായി. സ്വാഗത സംഘം ചെയർമാൻ കെ ലിബീഷ് സ്വാഗതവും കൺവീനർ ഡോ: ഷൗക്കത്തലി നന്ദിയും പറഞ്ഞു.

സിനിമ താരം ചിത്ര നായർ മാഗസിൻ കവർ മാഗസിൻ എഡിറ്റർ രാജീവൻ വിളയാട്ടൂരിന് നൽകി പ്രകാശനം നടത്തി.

പി.ടി.എ പ്രസിഡന്റ് സി.പി രാജൻ, ദേശീയ, സംസ്ഥാന മേളയിൽ വിജയികളായ കുട്ടികൾക്കുള്ള മെമൻ്റോ വിതരണം ചെയ്തു. പിടിഎ വൈസ് പ്രസിഡണ്ട് കെ രവീന്ദ്രൻ, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ സി ജയഹരി എന്നിവർ സംസാരിച്ചു.

തുടർന്ന് പൂർവ്വ വിദ്യാർത്ഥികൾ അണിയിച്ചൊരുക്കിയ നൃത്തപരിപാടികളു൦ ഗാനമേളയു൦ ഉണ്ടായിരുന്നു.

ജീവിതത്തിലെ ഒരു സുവർണ്ണ കാലത്തെ അടയാളപ്പെടുത്തിക്കൊണ്ട് വിവിധ ബാച്ചിലെ വിദ്യാർത്ഥികൾ അന്നത്തെ 17 വയസ്സിൻ്റെ ചുറുചുറുക്കോടെ, സെൽഫി പോയിൻ്റിലും, ക്ലാസ് റൂമിലും,ക്യാംപസിലുമായി ഫോട്ടോസ് എടുത്തുകൊണ്ടും സംഗമ പരിപാടി ഗംഭിരമാക്കി.

തുട൪ന്ന് സ്കൂൾ അലുമിനി അസോസിയേഷൻ രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/266356/sipping-sweetness-memories-alumni-teacher-reunion-orkattery)