---
title: "വലിച്ചെറിയൽ മുക്ത വാർഡ്;മംഗലാടിൽ പാതയോരത്തെ പ്ലാസ്റ്റിക് മാലിന്യം ഹരിത സേനയ്ക്ക് കൈമാറി"
english_title: "#Dumping #free #ward #Mangalad #roadside #plastic #waste #handed #over #Green #Sena"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/266620/dumping-free-ward-mangalad-roadside-plastic-waste-handed-over-green-sena"
published_at: "2025-01-29T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6799e53cbed7c_plastic_less_ward.jpg"
keywords: []
---

# വലിച്ചെറിയൽ മുക്ത വാർഡ്;മംഗലാടിൽ പാതയോരത്തെ പ്ലാസ്റ്റിക് മാലിന്യം ഹരിത സേനയ്ക്ക് കൈമാറി

> **Lead Summary:** **ആയഞ്ചേരി: **പാതയോരത്ത് വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്കുകളും ബോട്ടിലുകളും വാർഡ് മെമ്പർ എ.സുരേന്ദ്രന്റെ നേതൃത്വത്തിൽ ശേഖരിച്ച് ഹരിതകർമസേനയ്ക്ക് കൈമാറി.

## Article Content

**ആയഞ്ചേരി: **പാതയോരത്ത് വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്കുകളും ബോട്ടിലുകളും വാർഡ് മെമ്പർ എ.സുരേന്ദ്രന്റെ നേതൃത്വത്തിൽ ശേഖരിച്ച് ഹരിതകർമസേനയ്ക്ക് കൈമാറി.

വലിച്ചെറിയൽ മുക്ത വാർഡ് എന്ന സ്വപ്ന സുന്ദരമായ ഗ്രാമം ഉണ്ടാക്കിയെടുക്കുന്നതിനുള്ള പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ആയഞ്ചേരി ഗ്രാമ പഞ്ചായത്തിലെ മംഗലാട് 13-ാം വാർഡിൽ പദ്ധതി തയ്യാറാക്കിയത്.

സന്നദ്ധ സേവകർക്കുള്ള സമ്മാനം ഹെൽത്ത് ഇൻസ്പെക്ടർ സജീവൻ കീഴൽ കൈമാറി.

ശങ്കരൻ പൊതുവാണ്ടി, മാതു കുറ്റിക്കാട്ടിൽ, പട്ടേരി മാത, കണ്ണൻ തിയ്യർ കുന്നത്ത്, എ. വി ശാന്ത, മഞ്ചക്കണ്ടി ജാനു, നാരായണി ചെട്ട്യാം പറമ്പത്ത്, ലീലദേവി കുന്നത്തുമ്മൽ താഴ, കെ. കെ ഷൈനി, രാധ കുറ്റിക്കാട്ടിൽ നാരായണി, വെള്ളോടത്തിൽ നാരായണി, ദീപ തിയ്യർ കുന്നത്ത്, മോളി പട്ടേരിക്കുനി, ഹരിത കർമസേന അംഗങ്ങളായ മാലതി ഒന്തമ്മൽ, നിഷ നുപ്പറ്റ വാതുക്കൽ ആശാവർക്കർ ടി.കെ റീന തുടങ്ങിയവർ സേവന പ്രവർത്തനത്തിൽ പങ്കാളികളായി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/266620/dumping-free-ward-mangalad-roadside-plastic-waste-handed-over-green-sena)