---
title: " യുവാവിന് പരിക്ക്; കണ്ണൂർ സർവകലാശാല ക്യാംപസിലെ കെഎസ്‌യു നേതാവിന് നേരെ ആക്രമണം "
english_title: "#Youth #injured #Attack #KSU #leader #Kannur #University #campus"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/266636/youth-injured-attack-ksu-leader-kannur-university-campus"
published_at: "2025-01-29T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6799ef718ecf6_bithul.jpg"
keywords: []
---

#  യുവാവിന് പരിക്ക്; കണ്ണൂർ സർവകലാശാല ക്യാംപസിലെ കെഎസ്‌യു നേതാവിന് നേരെ ആക്രമണം 

> **Lead Summary:** **വടകര: **പാലയാട് കണ്ണൂർ സർവകലാശാല ക്യാംപസിൽ കെഎസ്‌യു നേതാവിന് നേരെ ആക്രമണമെന്ന് പരാതി.വടകര തോടന്നൂർ സ്വദേശി ബിതുലിനെയാണ് ആക്രമിച്ചത്.

## Article Content

**വടകര: **പാലയാട് കണ്ണൂർ സർവകലാശാല ക്യാംപസിൽ കെഎസ്‌യു നേതാവിന് നേരെ ആക്രമണമെന്ന് പരാതി.വടകര തോടന്നൂർ സ്വദേശി ബിതുലിനെയാണ് ആക്രമിച്ചത്.

രണ്ടാം വർഷ നിയമ വിദ്യാർഥിയും കെഎസ്‌യു കോഴിക്കോട് ജില്ലാ സെക്രട്ടറിയുമായ ബിതുൽ ബാലനെ(22) താമസ സ്ഥലത്തുനിന്ന് വിളിച്ചിറക്കിയാണ് ആക്രമിച്ചത്.

പുലർച്ചെ 1.30നാണു സംഭവം.

സാരമായി പരുക്കേറ്റ ബിതുലിനെ ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്എഫ്ഐ– ഡിവൈഎഫ്ഐ സംഘമാണ് ആക്രമിച്ചതെന്ന് കെഎസ്‌യു ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/266636/youth-injured-attack-ksu-leader-kannur-university-campus)