---
title: "കളിയാട്ട മഹോത്സവം ; ചോറോട് രാമത്ത് കാവില്‍  അടയാളം കുറിച്ചു"
english_title: "KALIYATTA M FESTIVEL ;  Chorode marked Ramath Kavil"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/26676/kaliyatta-m-festivel-chorode-marked-ramath-kavil"
published_at: "2022-02-16T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620c9d7f79dbe_RAMATH KAVU TEMPLE .jpg"
keywords: []
---

# കളിയാട്ട മഹോത്സവം ; ചോറോട് രാമത്ത് കാവില്‍  അടയാളം കുറിച്ചു

> **Lead Summary:** ചോറോട് ഈസ്റ്റ്: കോഴിക്കോട് ജില്ലയിലെ ഏക മുച്ചിലോട്ട് ഭഗവതി ക്ഷേത്രമായ ചോറോട് രാമത്ത് കാവില്‍ ഈ വര്‍ഷത്തെ കളിയാട്ട മഹോത്സവത്തിനുള്ള അടയാളം കുറിച്ചു.

## Article Content

ചോറോട് ഈസ്റ്റ്: കോഴിക്കോട് ജില്ലയിലെ ഏക മുച്ചിലോട്ട് ഭഗവതി ക്ഷേത്രമായ ചോറോട് രാമത്ത് കാവില്‍ ഈ വര്‍ഷത്തെ കളിയാട്ട മഹോത്സവത്തിനുള്ള അടയാളം കുറിച്ചു.

ക്ഷേത്രം മേലായ് (ദേശംഅധികാരിയുടെ പ്രതിനിധി) തുമ്പേരി പത്മനാഭ കുറുപ്പിന്റെ കത്ത് പാനൂരിലെ കുറ്റേരി മുച്ചിലോട്ട് കാവിലെ വലിയ കോമരം ഷിബിന്‍ കോമരത്തിന് ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട്‌നല്‍കുന്ന ചടങ്ങാണ് അടയാളം കുറിക്കല്‍.

ചടങ്ങില്‍ ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് കരിപ്പള്ളി രാജന്‍, സെക്രട്ടറി പ്രസാദ് വിലങ്ങില്‍, അഘോഷ കമ്മിറ്റി പ്രസിഡണ്ട് പി.പി.സുരേന്ദ്രന്‍, ക്ഷേത്രം കാരണവര്‍ ഗോപാലന്‍ നായര്‍, പ്രദീപന്‍ പെരുവണ്ണാന്‍, ലക്ഷ്മണന്‍ പെരുവണ്ണാന്‍, ക്ഷേത്ര കമ്മിറ്റി അംഗങ്ങള്‍, ആഘോഷ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

മാര്‍ച്ച് 4,5,6,7, തിയ്യതികളിലാണ് കളിയാട്ട മഹോത്സവം, കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് ഘോഷയാത്രകള്‍ അന്നദാനം ,കലാപരിപാടികള്‍ എന്നിവ ഒഴിവാക്കിയാണ് ഈ വര്‍ഷത്തെ കളിയാട്ടം

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/26676/kaliyatta-m-festivel-chorode-marked-ramath-kavil)