---
title: "പ്രതിഷേധ പ്രഭാതം; രാജ്യത്തിന്റെ കാവൽക്കാരാവാൻ പൗരൻമാർ സജ്ജരാവുക  -കെ അബ്ദുൽ ജലീൽ സഖാഫി "
english_title: "#Morning #protest #Citizens #get #ready #guardians #nation #KAbdulJalilSakhafi"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/266862/morning-protest-citizens-get-ready-guardians-nation-kabduljalilsakhafi"
published_at: "2025-01-30T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679b30db1cdb6_protest_.jpg"
keywords: []
---

# പ്രതിഷേധ പ്രഭാതം; രാജ്യത്തിന്റെ കാവൽക്കാരാവാൻ പൗരൻമാർ സജ്ജരാവുക  -കെ അബ്ദുൽ ജലീൽ സഖാഫി 

> **Lead Summary:** **ചോമ്പാല: **ഗാന്ധിയെ കൊന്നവർ ആരാധിക്കപ്പെടുയും ഗാന്ധി വിസ്മരിക്കപ്പെടുകയും ചെയ്യുന്ന അസഹിഷ്ണതയുടെയും വിദ്വേഷത്തിന്റെയും പുതിയ ഇന്ത്യയെയാണ് ആർഎസ്എസ്പ്ര തിനിധീകരിക്കുന്നതെന്നും,വൈവിധ്യമാണ് ഇന്ത്യയുടെ ഉള്ളടക്കമെന്നും എന്നാൽ ഇന്ത്യയെ ഏക ശിലാ രൂപമാക്കാനുള്ള തിടുക്കത്തിലാണ് ആർഎസ്എസ് എന്നും കെ അബ്ദുൽ ജലീൽ സഖാഫി.

## Article Content

**ചോമ്പാല: **ഗാന്ധിയെ കൊന്നവർ ആരാധിക്കപ്പെടുയും ഗാന്ധി വിസ്മരിക്കപ്പെടുകയും ചെയ്യുന്ന അസഹിഷ്ണതയുടെയും വിദ്വേഷത്തിന്റെയും പുതിയ ഇന്ത്യയെയാണ് ആർഎസ്എസ്പ്ര തിനിധീകരിക്കുന്നതെന്നും,വൈവിധ്യമാണ് ഇന്ത്യയുടെ ഉള്ളടക്കമെന്നും എന്നാൽ ഇന്ത്യയെ ഏക ശിലാ രൂപമാക്കാനുള്ള തിടുക്കത്തിലാണ് ആർഎസ്എസ് എന്നും കെ അബ്ദുൽ ജലീൽ സഖാഫി.

ഏക സിവിൽ കോഡും വഖഫ് ഭേദഗതിനിയമവും അതിന്റെ പ്രകടിത അടയാളമാണ്.

> ഗാന്ധി രക്തസാക്ഷി ദിനത്തിൽ എസ്ഡിപിഐ ദേശ വ്യാപകമായി ഭീകരവിരുദ്ധ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി "ഗാന്ധിയെ കൊന്നവർ ഇന്ത്യയെ കൊല്ലുന്നു "എന്ന തലക്കെട്ടിൽ എസ്ഡിപിഐ ചോമ്പാൽ ബ്രാഞ്ച് കമ്മിറ്റി ഹാർബറിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രഭാതത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ തനതായ സവിശേഷതയെ സംരക്ഷിക്കാൻ പൗരൻമാർ രംഗത്തിറങ്ങണമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.

എസ്ഡിപിഐ ചോമ്പാല ബ്രാഞ്ച് പ്രസിഡന്റ് അഷറഫ് വി എം അധ്യക്ഷത വഹിച്ച പരിപാടിയിൽ വടകര നിയോജക മണ്ഡലം പ്രസിഡന്റ് ഷംസീർ ചോമ്പാല,അഴിയൂർ പഞ്ചായത്ത് ജോ:സെക്രട്ടറി സമ്രം കുഞ്ഞിപ്പള്ളി, എന്നിവർ സംസാരിച്ചു.

ജെൻസീർ ആർകെ,റിഷാദ് ചോമ്പാല എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/266862/morning-protest-citizens-get-ready-guardians-nation-kabduljalilsakhafi)