---
title: "അനുസ്മരണം; കെ.എം. ചന്ദ്രൻ ചരമവാർഷിക ദിനം ആചരിച്ചു"
english_title: "#commemoration #KMChandran #observed #death #anniversary"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/266959/commemoration-kmchandran-observed-death-anniversary"
published_at: "2025-01-30T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679b94cbc4cc7_k_m_chandran.jpg"
keywords: []
---

# അനുസ്മരണം; കെ.എം. ചന്ദ്രൻ ചരമവാർഷിക ദിനം ആചരിച്ചു

> **Lead Summary:** **വില്യാപ്പള്ളി: ** പ്രമുഖ സോഷ്യലിസ്റ്റും എച്ച്.എം.എസ് നേതാവുമായ കെ.എം. ചന്ദ്രൻ അനുസ്മരണം വിവിധ പരിപാടികളോടെ ആചരിച്ചു.

## Article Content

**വില്യാപ്പള്ളി: ** പ്രമുഖ സോഷ്യലിസ്റ്റും എച്ച്.എം.എസ് നേതാവുമായ കെ.എം. ചന്ദ്രൻ അനുസ്മരണം വിവിധ പരിപാടികളോടെ ആചരിച്ചു.

രാവിലെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തി.

വൈകീട്ട് 4 മണി വില്യാപ്പള്ളിയിൽ നടന്ന അനുസ്മരണ സമ്മേളനം എച്ച് എം.എസ് ജില്ലാ പ്രസിഡന്റ് പി.എം. നാണു ഉദ്ഘാടനം ചെയ്തു.

ആയാടത്തിൽ രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി.

വി.സി. കുമാരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എ.പി. അമർനാഥ്, ടി.ജി. മയ്യനൂർ, കൊടക്കാലാം കണ്ടി കൃഷ്ണൻ , വി.ബാലകൃഷ്ണൻ , ഇ.എം. നാണു, എം.ടി.കെ സുരേഷ്, പി.കെ. പവിത്രൻ , മലയിൽ ബാലകൃഷ്ണൻ , ടി.എം രാജൻ, വി.പി.കൃഷ്ണൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/266959/commemoration-kmchandran-observed-death-anniversary)