---
title: "പ്രതിഷേധം സംഗമം;  ഗാന്ധി രക്തസാക്ഷി ദിനം ഭീകരവിരുദ്ധ ദിനമായി ആചരിച്ച് എസ്ഡിപിഐ "
english_title: "#protest #SDPI #observes #Gandhi #Martyrs #Day #antiterror #day"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/267058/protest-sdpi-observes-gandhi-martyrs-day-antiterror-day-new"
published_at: "2025-01-31T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679c66715e781_protest.jpg"
keywords: []
---

# പ്രതിഷേധം സംഗമം;  ഗാന്ധി രക്തസാക്ഷി ദിനം ഭീകരവിരുദ്ധ ദിനമായി ആചരിച്ച് എസ്ഡിപിഐ 

> **Lead Summary:** **വടകര: ** ഗാന്ധി രക്തസാക്ഷി ദിനത്തിൽ എസ്ഡിപിഐ വടകര മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു.

## Article Content

**വടകര: ** ഗാന്ധി രക്തസാക്ഷി ദിനത്തിൽ എസ്ഡിപിഐ വടകര മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു.

> "ഗാന്ധിയെ കൊന്നവർ ഇന്ത്യയെ കൊല്ലുന്നു" എന്ന പ്രമേയത്തിൽ എസ്ഡിപിഐ ദേശവ്യാപകമായി നടത്തുന്ന ഭീകരവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായാണ് വടകര മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചത്.

ചോമ്പാൽ ഹാർബറിൽ നടന്ന പരിപാടി എസ്ഡിപിഐ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൽ ജലീൽ സഖാഫി ഉദ്ഘാടനം ചെയ്തു.

വടകരയിലും കുഞ്ഞിപ്പള്ളിയിലും നടന്ന പ്രതിഷേധ പരിപാടി വടകര നിയോജകമണ്ഡലം പ്രസിഡന്റ് ഷംസീർ ചോമ്പാല ഉദ്ഘാടനം ചെയ്തു.

നാദാപുരം റോഡിൽ നടന്ന പരിപാടി വടകര നിയോജക മണ്ഡലം കമ്മിറ്റി അംഗം റഹീസ് എംകെ ഉദ്ഘാടനം ചെയ്തു.

വടകര മുനിസിപ്പൽ പ്രസിഡന്റ് സമദ് മാക്കൂൽ, അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ് സമീർ കുഞ്ഞിപ്പള്ളി, ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് നവാസ് സി കെ, വടകര നഗരസഭ കൗൺസിലർ ഹക്കീം പി എസ്, സമ്രം കുഞ്ഞിപ്പള്ളി, നിസാം പുത്തൂർ, എന്നിവർ വിവിധ സ്ഥലങ്ങളിൽ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു.

യാസർ അൻസാർ,മഷൂദ് വടകര, ഹാരിസ് സി എ,ഫിയാസ് ടി, സബാദ് അഴിയൂർ, റിയാസ് എം കെ,സവാദ് പി വി, മനാഫ് കുഞ്ഞിപ്പള്ളി,അഷറഫ് വി എം ഉനൈസ് ഒഞ്ചിയം, ഫായിസ് നാദാപുരം റോഡ് എന്നിവർ വിവിധ സ്ഥലങ്ങളിൽ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/267058/protest-sdpi-observes-gandhi-martyrs-day-antiterror-day-new)