---
title: "കഞ്ചാവുമായി പിടിയിലായ പ്രതിക്ക് അഞ്ചുവർഷം കഠിന തടവ് വിധിച്ച് വടകര എൻഡിപിഎസ് കോടതി "
english_title: "#Vadakara #NDPS #court #sentenced #accused #caught #ganja #five #years #rigorous #imprisonment"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/267135/vadakara-ndps-court-sentenced-accused-caught-ganja-five-years-rigorous-imprisonment"
published_at: "2025-01-31T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679ca6885a037_vadakara_court.jpg"
keywords: []
---

# കഞ്ചാവുമായി പിടിയിലായ പ്രതിക്ക് അഞ്ചുവർഷം കഠിന തടവ് വിധിച്ച് വടകര എൻഡിപിഎസ് കോടതി 

> **Lead Summary:** **വടകര: **കഞ്ചാവുമായി പിടിയിലായ പ്രതിക്ക് അഞ്ചുവർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ.

## Article Content

**വടകര: **കഞ്ചാവുമായി പിടിയിലായ പ്രതിക്ക് അഞ്ചുവർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ.

കോഴിക്കോട് കൊളത്തറ മോഡേൺ ബസാറിൽ കല്ലുവെട്ടിൽ കുഴി എരഞ്ഞിക്കൽ യാസർ അറാഫത്തിനെ(32)യാണ് വടകര എൻഡിപിഎസ് കോടതി ശിക്ഷിച്ചത്.

2019 മാർച്ച് 18 നാണ് കേസിനാസ്പദമായ സംഭവം.

കസബ എം എം അലി റോഡിൽ പഴയ ഡേവിസൺ തിയേറ്ററിന് മുൻവശംവച്ച് രണ്ട് ബാഗുകളിലായി സൂക്ഷിച്ച 14.75 കിലോ ഗ്രാം കഞ്ചാവുമായി കസബ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്രോസിക്യൂഷന് വേണ്ടി അഡ്വ. ഇ വി ലിജീഷ് ഹാജരായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/267135/vadakara-ndps-court-sentenced-accused-caught-ganja-five-years-rigorous-imprisonment)