---
title: "ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് എച്ച് എംഎസ്"
english_title: " HMS wants national strike to succeed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/26726/hms-wants-national-strike-to-succeed"
published_at: "2022-02-16T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620ccbc47485d_HMS MANAYATH CHANDRAN.jpg"
keywords: []
---

# ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് എച്ച് എംഎസ്

> **Lead Summary:** **വടകര: **തൊഴിലാളി സംഘടനകള്‍ മാര്‍ച്ച് 28, 29 തിയ്യതികളില്‍ നടത്താന്‍ തീരുമാനിച്ച ദേശീയ പണിമുടക്ക് വിജയിപ്പിക്കുവാന്‍ ജനതാ .കണ്‍സ്ട്രക്ഷന്‍ ഏന്റ് ജനറല്‍ വര്‍ക്കേഴ്‌സ് യൂനിയന്‍ എച്ച്.എം.എസ്. ജില്ലാ കമ്മറ്റി തീരുമാനിച്ചു.

## Article Content

**വടകര: **തൊഴിലാളി സംഘടനകള്‍ മാര്‍ച്ച് 28, 29 തിയ്യതികളില്‍ നടത്താന്‍ തീരുമാനിച്ച ദേശീയ പണിമുടക്ക് വിജയിപ്പിക്കുവാന്‍ ജനതാ .കണ്‍സ്ട്രക്ഷന്‍ ഏന്റ് ജനറല്‍ വര്‍ക്കേഴ്‌സ് യൂനിയന്‍ എച്ച്.എം.എസ്. ജില്ലാ കമ്മറ്റി തീരുമാനിച്ചു.

യൂനിയന്‍ ജില്ലാ കമ്മറ്റി അംഗങ്ങള്‍, മേല്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ സംയുക്ത യോഗത്തില്‍ പ്രസിഡണ്ട് പി.എം.നാണു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി മനയത്ത് ചന്ദ്രന്‍ യോഗം ഉല്‍ഘാടനം ചെയ്തു.

വര്‍ക്കിങ്ങ് പ്രസിഡണ്ട് കെ.കെ.കൃഷ്ണന്‍ സംസ്ഥാന കമ്മറ്റി തീരുമാനങ്ങള്‍ വിശദീകരിച്ചു. മാര്‍ച്ച് .2, 3 തിയ്യതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കുവാന്‍ തീരുമാനിച്ചു.

ജില്ലാ ജനറല്‍ സെക്രട്ടറി ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍, ആര്‍.എം.ഗോപാലന്‍, പ്രസാദ് വിലങ്ങില്‍, കെ.രവീന്ദ്രന്‍ ചോറോട്, ഉണ്ണി തിയ്യക്കണ്ടി, നെല്ലോളി ചന്ദ്രന്‍ ,കെ.എം.കുഞ്ഞിരാമന്‍, ഇ.എം.നാണു, വി.സി. കുമാരന്‍, ഒ.എം.രാധാകൃഷ്ണന്‍ ,സംസാരിച്ചു '

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/26726/hms-wants-national-strike-to-succeed)