---
title: "ഉറൂസ് മുബാറക്ക്; ചരിത്ര പ്രസിദ്ധമായ ചെരിച്ചിൽ പള്ളി മഖാം ഉറൂസിന് ഇന്ന് വൈകീട്ട് തുടക്കം "
english_title: "#Urus #Mubarak #historic #Cherichyl #mosque #Makham #Uroos #started #evening"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/267263/urus-mubarak-historic-cherichyl-mosque-makham-uroos-started-evening"
published_at: "2025-02-01T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679dc45e1f4c9_UROOS.jpg"
keywords: []
---

# ഉറൂസ് മുബാറക്ക്; ചരിത്ര പ്രസിദ്ധമായ ചെരിച്ചിൽ പള്ളി മഖാം ഉറൂസിന് ഇന്ന് വൈകീട്ട് തുടക്കം 

> **Lead Summary:** **പയ്യോളി: ** ചരിത്ര പ്രസിദ്ധമായ ചെരിച്ചിൽ പള്ളി മഖാം ഉറൂസിന് ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് മഹല്ല് ഖാസി ഈ കെ അബൂബക്കർ ഹാജി പതാക ഉയർത്തുന്നതോടെ തുടക്കമാകും.

## Article Content

**പയ്യോളി: ** ചരിത്ര പ്രസിദ്ധമായ ചെരിച്ചിൽ പള്ളി മഖാം ഉറൂസിന് ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് മഹല്ല് ഖാസി ഈ കെ അബൂബക്കർ ഹാജി പതാക ഉയർത്തുന്നതോടെ തുടക്കമാകും.

ഫെബ്രുവരി ആറ് വരെ നീണ്ടു നിൽക്കുന്ന ഉറൂസ് മുബാറക്കിൽ മജ്‌ലിസുന്നൂർ , മതപ്രഭാഷണം,വിദ്യാർത്ഥി യുവജന മീറ്റ് , അഖില കേരള ഭക്തി ഗീത് മത്സരം, മുതഅല്ലിം സംഗമം , അന്നദാനം ,സമാപന പ്രാർത്ഥന മജ്ലിസ് എന്നിവ നടക്കും.

വിവിധ ദിവസങ്ങളിലായി പാണക്കാട് സയ്യിദ് നാസിർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ , സയ്യിദ് സനാ ഉള്ള തങ്ങൾ പാനൂർ , ചെറുമോത്ത് ഉസ്താദ് , മുഹമ്മദ് അലി റഹ്മാനി പുൽവെട്ട , കുമ്മനം നിസാമുദ്ദീൻ അസ്ഹരി , ശുഹൈബുൽ ഹൈതമി വാരാമ്പറ്റ , സ്വാലിഹ് ഹുദവി തൂത , ശരീഫ് റഹ്മാനി നാട്ടുകൽ , സുഹൈൽ ഹൈതമി പള്ളിക്കര , മൻസൂർ പുത്തനത്താണി എന്നിവർ പങ്കെടുക്കും.

വ്യാഴാഴ്ച രാത്രി പ്രമുഖ സൂഫീ വര്യൻ ശൈഖുനാ കിഴിശ്ശേരി ഉമർ ഉസ്താദിന്റെ നേതൃത്വത്തിൽ നടക്കുന്ന ദിക്ർ ദുആ സദസ്സോടെ പരിപാടികൾ സമാപിക്കുമെന്ന് സംഘാടകരായ ചെരിച്ചിൽ പള്ളി മഹല്ല് ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/267263/urus-mubarak-historic-cherichyl-mosque-makham-uroos-started-evening)