---
title: "വടകര ജില്ലാ ആശുപത്രിയിൽ നെഫ്രോളജിസ്റ്റിനേയും കാർഡിയോളജിസ്റ്റിനേയും നിയമിക്കണം  -വികസന സമിതി "
english_title: "#Nephrologist #Cardiologist #appointed #Vadakara #District #Hospital #Development  #Committee"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/267269/nephrologist-cardiologist-appointed-vadakara-district-hospital-development-committee"
published_at: "2025-02-01T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679dc96e58ee5_VADAKARA_HOSPITAL.jpg"
keywords: []
---

# വടകര ജില്ലാ ആശുപത്രിയിൽ നെഫ്രോളജിസ്റ്റിനേയും കാർഡിയോളജിസ്റ്റിനേയും നിയമിക്കണം  -വികസന സമിതി 

> **Lead Summary:** **വടകര: **വടകര ജില്ലാ ആശുപത്രിയിൽ നെഫ്രോളജിസ്റ്റിനേയും കാർഡിയോളജിസ്റ്റിനേയും നിയമിക്കാൻ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് വടകര താലൂക്ക് വികസന സമിതി ആവിശ്യപ്പെട്ടു.

## Article Content

**വടകര: **വടകര ജില്ലാ ആശുപത്രിയിൽ നെഫ്രോളജിസ്റ്റിനേയും കാർഡിയോളജിസ്റ്റിനേയും നിയമിക്കാൻ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് വടകര താലൂക്ക് വികസന സമിതി ആവിശ്യപ്പെട്ടു.

സമിതി അംഗം പി സുരേഷ് ബാബു ആണ് വിഷയം ഉന്നയിച്ചത്.

161ലേറെ രോഗികൾ ഡയാലിസിസിന് വിധേയമാകുന്ന ആശുപത്രിയിൽ നെഫ്രോളജിന്റെ സേവനം അത്യാവശ്യമാണ്.വർക്കിംങ്ങ് അറേയ്ഞ്ച്മെന്റിലെങ്കിലും സേവനം ലഭിക്കണം.

10 കിടക്കകളോടെ ഐ സി യു ആരംഭിച്ചെങ്കിലും കാർഡിയോളജിസ്റ്റ് ഇല്ലാത്തത് കൊണ്ട് പ്രവർത്തിക്കുന്നില്ല.

3 ഡോക്ടർമാരുടെ ഒഴിവുകൾ നികത്താനും നടപടികൾ ഉണ്ടാകണം.

മുൻസിപ്പൽ കൗൺസിലർ സി കെ കരീം അധ്യക്ഷത വഹിച്ചു. പി പത്മിനി, പി പി രാജൻ, പ്രദീപ് ചോമ്പാല , ബിജു കായക്കൊടി, ടി വി ഗംഗാധരൻ തഹസിൽദാർ വിവിധ വകുപ്പ് മേധാവികൾ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/267269/nephrologist-cardiologist-appointed-vadakara-district-hospital-development-committee)