---
title: "അനുസ്മരണം; ടി. കെ. ചന്ദ്രൻ 3ാം ചരമവാർഷികം ആചരിച്ചു "
english_title: "#commemoration #TKChandran #observed #3rd #death #anniversary"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/267444/commemoration-tkchandran-observed-3rd-death-anniversary"
published_at: "2025-02-02T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679efc0a9940b_commoration.jpg"
keywords: []
---

# അനുസ്മരണം; ടി. കെ. ചന്ദ്രൻ 3ാം ചരമവാർഷികം ആചരിച്ചു 

> **Lead Summary:** **കുറഞ്ഞാലിയോട്: **നവസംസ്ക്കാരപരിഷത്ത്‌ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ടി. കെ. ചന്ദ്രന്റെ 3ാം ചരമവാർഷിക അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.

## Article Content

**കുറഞ്ഞാലിയോട്: **നവസംസ്ക്കാരപരിഷത്ത്‌ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ടി. കെ. ചന്ദ്രന്റെ 3ാം ചരമവാർഷിക അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.

ഗ്രന്ഥാലയം പ്രസിഡന്റ്‌ മനയത്ത്‌ ചന്ദ്രൻ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ പ്രശസ്ത മലയാള ചലച്ചിത്ര പിന്നണി ഗായകൻ വി.ടി.മുരളി ഉദ്ഘാടനം നിർവഹിച്ചു.

താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ കെ. ബാലൻ അനുസ്മരണ പ്രഭാഷണം നടത്തി.

വാർഡ് മെമ്പർ പി. കെ. സനൽ കുമാർ,എസ്. ജോഷി, പി. ടി. കെ. സുരേഷ്ബാബു, പ്രകാശൻ കുനിയിൽ,

ഒ. എം അശോകൻ, സി. ഗോപാലക്കുറുപ്പ്, ഷെഫീഖ്. വി. വി., കെ.രാമചന്ദ്രൻ മാസ്റ്റർ, ചന്ദ്രങ്ങിയിൽ രാജൻ എന്നിവർ സംസാരിച്ചു.എം. പി. അശോകൻ സ്വാഗതവും അജിത്കുമാർ. എം.കെ. നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/267444/commemoration-tkchandran-observed-3rd-death-anniversary)