---
title: "ദൃശ്യ വിസ്മയം ഹരിത വസന്തം; ചൈത്ര സന്ധ്യക്ക് എട്ടിന് തിരിതെളിയും "
english_title: "#Visually #amazing #green #spring #Chaitra #light #up #eight #oclock #evening"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/267455/visually-amazing-green-spring-chaitra-light-up-eight-oclock-evening"
published_at: "2025-02-02T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679f0178d0638_haritha_and_drishya.jpg"
keywords: []
---

# ദൃശ്യ വിസ്മയം ഹരിത വസന്തം; ചൈത്ര സന്ധ്യക്ക് എട്ടിന് തിരിതെളിയും 

> **Lead Summary:** **വടകര: ** ഹരിത കുറിഞ്ഞാലിയോടിന്‍റെ മുപ്പതാം വാർഷികാഘോഷവും കൊളക്കോട്ട് കൃഷ്ണന്റെ സ്മരണക്കായി ഗോകുലം ഗോപാലേട്ടൻ നിർമ്മിച്ചുനൽകുന്ന കൊളക്കോട്ട് കൃഷണൻസ്മാരക കെട്ടിടോദ്ഘാടനവും ചൈത്രസന്ധ്യ എട്ടിന് വൈകുന്നേരം കുറിഞ്ഞാലിയോട് വച്ച് നടക്കും.

## Article Content

**വടകര: ** ഹരിത കുറിഞ്ഞാലിയോടിന്‍റെ മുപ്പതാം വാർഷികാഘോഷവും കൊളക്കോട്ട് കൃഷ്ണന്റെ സ്മരണക്കായി ഗോകുലം ഗോപാലേട്ടൻ നിർമ്മിച്ചുനൽകുന്ന കൊളക്കോട്ട് കൃഷണൻസ്മാരക കെട്ടിടോദ്ഘാടനവും ചൈത്രസന്ധ്യ എട്ടിന് വൈകുന്നേരം കുറിഞ്ഞാലിയോട് വച്ച് നടക്കും.

പ്രമുഖ വ്യവസായി ഗോകുലം ഗോപാലേട്ടന് ജന്മനാടിന്റെ ആദരസൂചകമായി ക്രാഷ് മുക്കിൽ നിന്നും ആരംഭിക്കുന്ന പ്രൗഢഗംഭീരമായ സാംസ്കാരിക ഘോഷയാത്ര വൈകീട്ട് അഞ്ചിന് ആരംഭിക്കും.

കുട്ടികൾ മുതൽ അമ്മമാർ വരെയും യുവതികളും യുവാക്കളും ഉൾപ്പെടെ 150തിൽപരം നടി നടന്മാർ നൃത്ത നടനങ്ങളിലൂടെ നിറഞ്ഞാടുന്ന ദൃശ്യ വിസ്മയം ഹരിത വസന്തം രാത്രി എട്ട് മണിക്ക് അരങ്ങേറും.

പ്രസ്തുത പരിപാടിയിൽ കേരളീയ ചരിത്രത്തിലെ സംഭവ വികാസങ്ങൾ നവീനമായ രംഗ സംവിധാനങ്ങളിലൂടെ ആവിഷ്കരിക്കും.

റോക്ക് മ്യുസിക്ക് ബാൻഡ്സ് കണ്ണൂർ അവതരിപ്പിക്കുന്ന ഗാനമേള രാത്രി 9 മണിക്ക് നടക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/267455/visually-amazing-green-spring-chaitra-light-up-eight-oclock-evening)