---
title: "പതാക ഉയർത്തി; ചെരിച്ചിൽ മഖാം ഉറൂസ് മുബാറക്കിന് തുടക്കമായി "
english_title: "#raised #flag #Cherihil #Makham #flag #Urus #Mubarak"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/267506/raised-flag-cherihil-makham-flag-urus-mubarak-new"
published_at: "2025-02-02T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679f3e909b97d_uroos_mubark.jpg"
keywords: []
---

# പതാക ഉയർത്തി; ചെരിച്ചിൽ മഖാം ഉറൂസ് മുബാറക്കിന് തുടക്കമായി 

> **Lead Summary:** **പയ്യോളി: **ചരിത്ര പ്രസിദ്ധമായ ചെരിച്ചിൽ പള്ളി മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് ഫരീദ് ( ഖു:സി ) അവറുകളുടെ ഉറൂസ് മുബാറക്കിന് തുടക്കം കുറിച്ചു കൊണ്ട് മഹല്ല് ഖാളി ഇ കെ അബൂബക്കർ ഹാജി പതാക ഉയർത്തി.

## Article Content

**പയ്യോളി: **ചരിത്ര പ്രസിദ്ധമായ ചെരിച്ചിൽ പള്ളി മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് ഫരീദ് ( ഖു:സി ) അവറുകളുടെ ഉറൂസ് മുബാറക്കിന് തുടക്കം കുറിച്ചു കൊണ്ട് മഹല്ല് ഖാളി ഇ കെ അബൂബക്കർ ഹാജി പതാക ഉയർത്തി.

തുടർന്ന് നടന്ന വിദ്യാർത്ഥി യുവജന സംഗമം മുഹമ്മദ് അലി പടന്നയിലിന്റെ അദ്ധ്യക്ഷതയിൽ വാർഡ് മെമ്പർ സി എ നൗഷാദ് മാഷ് ഉദ്‌ഘാടനം ചെയ്തു.

സാബു കീഴരിയൂർ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.

മുഹമ്മദ് അലി റഹ്‍മാനി പുൽവെട്ട , പി നസീർ , എ എം റഫീഖ് , പാണ്ടികശാല അമ്മദ് ഹാജി , എം പി അബ്ദുല്ല , യൂ സി വാഹിദ് , ലത്തീഫ് തുറയൂർ , ഷംസീർ വാണിമേൽ എന്നിവർ പങ്കെടുത്തു.

രാത്രി നടന്ന മജ്ലിസുന്നൂറിന് ചെറുമോത്തുസ്താദ് നേതൃത്വം നൽകി ഉറൂസ് വേദിയിൽ ഇന്ന് രാത്രി സുഹൈൽ ഹൈതമി പള്ളിക്കരയുടെ മതപ്രഭാഷണം നടത്തും.

ഫെബ്രുവരി ആറ് വരെ നീണ്ടു നിൽക്കുന്ന ഉറൂസ് മുബാറക്കിൽ മതപ്രഭാഷണം , അഖില കേരള ഭക്തി ഗീത് മത്സരം, മുതഅല്ലിം സംഗമം , അന്നദാനം ,സമാപന പ്രാർത്ഥന മജ്ലിസ് എന്നിവ നടക്കും വിവിധ ദിവസങ്ങളിലായി പാണക്കാട് സയ്യിദ് നാസിർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ,സയ്യിദ് സനാ ഉള്ള തങ്ങൾ പാനൂർ , മുഹമ്മദ് അലി റഹ്മാനി പുൽവെട്ട , കുമ്മനം നിസാമുദ്ദീൻ അസ്ഹരി , ശുഹൈബുൽ ഹൈതമി വാരാമ്പറ്റ , സ്വാലിഹ് ഹുദവി തൂത , ശരീഫ് റഹ്മാനി നാട്ടുകൽ , സുഹൈൽ ഹൈതമി പള്ളിക്കര , മൻസൂർ പുത്തനത്താണി എന്നിവർ പങ്കെടുക്കും.

വ്യാഴാഴ്ച രാത്രി പ്രമുഖ സൂഫീ വര്യൻ ശൈഖുനാ കിഴിശ്ശേരി ഉമർ ഉസ്താദിന്റെ നേതൃത്വത്തിൽ നടക്കുന്ന ദിക്ർ ദുആ സദസ്സോടെ പരിപാടികൾ സമാപിക്കുമെന്ന് സംഘാടകരായ ചെരിച്ചിൽ പള്ളി മഹല്ല് ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/267506/raised-flag-cherihil-makham-flag-urus-mubarak-new)