---
title: "സംസ്കാരം നാളെ; ഹൃദയാഘതത്തിൽ ബഹ്റൈനിൽ മരിച്ച വടകര സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും"
english_title: "#Culture #Tomorrow #body #native #Vadakara #died #heartattack #Bahrain #home "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/267562/culture-tomorrow-body-native-vadakara-died-heartattack-bahrain-home"
published_at: "2025-02-02T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679f975a24148_ranjith.jpg"
keywords: []
---

# സംസ്കാരം നാളെ; ഹൃദയാഘതത്തിൽ ബഹ്റൈനിൽ മരിച്ച വടകര സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

> **Lead Summary:** **വടകര: **ഹൃദയാഘതത്തിൽ ബഹ്റൈനിൽ മരിച്ച വടകര സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

## Article Content

**വടകര: **ഹൃദയാഘതത്തിൽ ബഹ്റൈനിൽ മരിച്ച വടകര സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

പുതുപ്പണം അരവിന്ദ് ഘോഷ് റോഡിലെ പൂലുവക്കുനി രഞ്ജിത്ത് ( 58 ) ആണ് മരിച്ചത്.

ബ​ഹ്‌​റൈ​നി​ലെ മ​നാ​മ​യി​ൽ ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​മാ​യി ക​ഫ്റ്റീ​രി​യ ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. സ​ൽ​മാ​നി​യ ഹോ​സ്പി​റ്റ​ലി​ൽ വെ​ച്ചാ​യി​രു​ന്നു അ​ന്ത്യം.

സംസ്കാരം നാളെ രാവിലെ പുതുപ്പണം അരവിന്ദ്ഘോഷ് റോഡിലെ വീട്ടുവളപ്പിൽ നടക്കും.

ഭാര്യ: രഞ്ജിനി (എക്സി. മെമ്പർ അരവിന്ദ്ഘോഷ് റോഡ് റസിഡന്റ്സ് അസോസിയേഷൻ).

മക്കൾ: ഗോകുൽ രഞ്ജിത്ത്, ഗോപിക രഞ്ജിത്ത്. പരേതനായ ആയിനിക്കാട് പുത്തൂക്കണ്ടിയിൽ INA ലെഫ്റ്റ് കേണൽ സി.കെ. സുകുമാരന്റെയും പറമ്പിൽ LP സ്കൂൾ റിട്ട. അധ്യാപിക പി.എം. നാരായണിയുടെയും മകനാണ്.

സഹോദരങ്ങൾ: പ്രതിഭ (പുതുപ്പണം) പ്രജിത്ത് ലാൽ( ദുബായ്).

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/267562/culture-tomorrow-body-native-vadakara-died-heartattack-bahrain-home)