---
title: "എക്സലൻസി ദി എക്സ്പീരിയൻസ്; ജില്ലയിൽ 56 കേന്ദ്രങ്ങളിലായി മുവ്വായിരത്തോളം വിദ്യാർത്ഥികൾ  പങ്കെടുത്തു"
english_title: "#Excellence #Experience #Around #3000 #students #participated #56 #centers #district"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/267667/excellence-experience-around-3000-students-participated-56-centers-district"
published_at: "2025-02-03T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a067ec215a0_EXCELLENCE_OF_EXPERIENCE.jpg"
keywords: []
---

# എക്സലൻസി ദി എക്സ്പീരിയൻസ്; ജില്ലയിൽ 56 കേന്ദ്രങ്ങളിലായി മുവ്വായിരത്തോളം വിദ്യാർത്ഥികൾ  പങ്കെടുത്തു

> **Lead Summary:** **വടകര: ** വിസ്ഡം എജ്യൂക്കേഷണൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ(വെഫി)യുടെ കീഴിൽ നടത്തിയ എക്സലൻസി ദി എക്സ്പീരിയൻസിൽ കോഴിക്കോട് നോർത്ത് ജില്ലയിൽ മുവ്വായിരത്തോളം വിദ്യാർഥികൾ പങ്കെടുത്തു.

## Article Content

**വടകര: ** വിസ്ഡം എജ്യൂക്കേഷണൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ(വെഫി)യുടെ കീഴിൽ നടത്തിയ എക്സലൻസി ദി എക്സ്പീരിയൻസിൽ കോഴിക്കോട് നോർത്ത് ജില്ലയിൽ മുവ്വായിരത്തോളം വിദ്യാർഥികൾ പങ്കെടുത്തു.

പത്താം തരത്തിലും ഹയർസെക്കൻഡറിയിലും പഠിക്കുന്ന വിദ്യാർത്ഥികൾക്കായി ഒരുക്കിയ എക്സാം ടാക്ലിങ് ക്ലാസ്,മാതൃക പരീക്ഷാ, സബ്ജക്റ്റ് എക്‌സ്‌പോ, ക്വിസ് മത്സരം എന്നിവ അടങ്ങിയ എക്സലൻസി ദി എക്സ്പീരിയൻസ് ജില്ലയിലെ 56 കേന്ദ്രങ്ങളിലാണ് നടന്നത്.

സ്‌കൂളുകൾ, ട്യൂഷൻ സെന്ററുകൾ, സ്വകാര്യ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ എക്സലൻസിയിൽ മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി പാഠ്യ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള സബ്ജക്ട് എക്‌സ്‌പോ, ക്വിസ് മത്സരം എന്നിവ കൂടി ഉൾപ്പെടുത്തിയത് വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമാണ് സമ്മാനിച്ചത്.

ഇംഗ്ലീഷ്, സോഷ്യൻ സയൻസ്, മാത്തമാറ്റിക്‌സ്, ഫിസിക്സ്, അകൗണ്ടൻസി, എക്കണോമിക്സ് എന്നീ വിഷയങ്ങളിൽ മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായാണ് മാതൃകാ പരീക്ഷകൾ നടന്നത്.

രാവിലെ ഒൻപത് മണിമുതൽ ഉച്ചയ്ക്ക് ഒന്നര വരെയായിരുന്നു എക്‌സ്‌പോ സംഘടിപ്പിച്ചത്.

എക്സലൻസി ദി എക്സ്പീരിയൻസ് കോഴിക്കോട് നോർത്ത് ജില്ലാ തല ഉദ്ഘാടനം വടകര എം യൂ എം വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ വിദ്യാകിരണം ജില്ലാ കോർഡിനേറ്റർ വിനോദ് വി വി നിർവ്വഹിച്ചു.

ഹംദാൻ കുണ്ടുതോട് എക്സാം ടാക്ലിങ് ക്ലാസിന് നേതൃത്വം നൽകി. എസ് എസ് എഫ് കോഴിക്കോട് നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ഉമറലി വടകര, യൂനുസ് മാസ്റ്റർ, ഫായിസ് കുറ്റ്യാടി, കമാൽ വടകര എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/267667/excellence-experience-around-3000-students-participated-56-centers-district)