---
title: "വടകരയിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ "
english_title: "#Youth #arrested #MDMA #ganja #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/267694/youth-arrested-mdma-ganja-vadakara"
published_at: "2025-02-03T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a0788d97927_ARREST.jpg"
keywords: []
---

# വടകരയിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ 

> **Lead Summary:** **വടകര: ** എക്സൈസ് പരിശോധനക്കിടെ എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ.

## Article Content

**വടകര: ** എക്സൈസ് പരിശോധനക്കിടെ എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ.

പാലയാട് ചെല്ലട്ടുപൊയിൽ തെക്കെ നെല്ലികുന്നുമ്മൽ ടി എൻ കെ മുഹമ്മദ് ഇർഫാൻ (24) ആണ് വടകര എടോടിയിൽ നിന്ന് എക്സൈസിന്റെ പിടിയിലായത്.

ഇയാളിൽനിന്ന് അഞ്ച് ഗ്രാം കഞ്ചാവും 1.17 ഗ്രാം എം ഡിഎംയും പിടിച്ചെടുത്തു.

വടകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി ആർ ഹിറോഷ്, അസി. എക്സൈസ് ഇൻസ്പെക്ടർ പി പി രാമചന്ദ്രൻ, പ്രിവന്റിവ് ഓഫീസർ ഗ്രേഡ് സി എം സുരേഷ് കുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

രണ്ട് മൊബൈൽഫോണും പേഴ്‌സും ഇയാളിൽനിന്ന് കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/267694/youth-arrested-mdma-ganja-vadakara)