---
title: "അഭിമാന പദ്ധതി; മൂഴിക്കൽ ലോക്ക് കം ബ്രിഡ്ജ് പ്രവൃത്തി മാർച്ചിൽ പൂർത്തീകരിക്കും -മുഖ്യമന്ത്രി"
english_title: "#Pride #Project #Moozhikal #lock #cum #bridge #work #completed #March #ChiefMinister"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/267756/pride-project-moozhikal-lock-cum-bridge-work-completed-march-chiefminister"
published_at: "2025-02-03T17:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a0aa08741c6_bridge.jpg"
keywords: []
---

# അഭിമാന പദ്ധതി; മൂഴിക്കൽ ലോക്ക് കം ബ്രിഡ്ജ് പ്രവൃത്തി മാർച്ചിൽ പൂർത്തീകരിക്കും -മുഖ്യമന്ത്രി

> **Lead Summary:** **വടകര: **കേരളത്തിൻ്റെ അഭിമാന പദ്ധതിയായ വടകര - മാഹി കനാലിൻ്റെ ഭാഗമായ മൂഴിക്കൽ ലോക്ക് ബ്രിഡ്‌ജ് നിർമ്മാണം മാർച്ചിൽ പൂർത്തീകരിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

## Article Content

**വടകര: **കേരളത്തിൻ്റെ അഭിമാന പദ്ധതിയായ വടകര - മാഹി കനാലിൻ്റെ ഭാഗമായ മൂഴിക്കൽ ലോക്ക് ബ്രിഡ്‌ജ് നിർമ്മാണം മാർച്ചിൽ പൂർത്തീകരിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

കെ.പി കുഞ്ഞമ്മദ് കുട്ടി എം.എൽ.എയുടെ സബ് മിഷന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

16.95 കോടി രൂപയുടെ പ്രവൃത്തിയാണിത്. ഇതോടൊപ്പം 7.5 കോടി രൂപയുടെ അപ്രോച്ച് റോഡ് പ്രവർത്തിയും പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വടകര - മാഹി കനാലിന്റെ മൂന്നാം റീച്ചിന്റെ പ്രവൃത്തി ഡിസംബർ മാസം പൂർത്തീകരിക്കാൻ ലക്ഷ്യമിടുന്നതായും, 17.6 കോടി രൂപയുടെ കോട്ടപ്പള്ളി പാലം നിർമ്മാണ പ്രവർത്തിയുടെ സാങ്കേതി അനുമതിക്കായുള്ള നടപടികൾ നടന്നു വരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചതായി എം.എൽ എ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/267756/pride-project-moozhikal-lock-cum-bridge-work-completed-march-chiefminister)