---
title: "കുടുംബ കോടതി കെട്ടിട നിര്‍മാണം ; അടിയന്തിര ഇടപെടല്‍ നടത്തുമെന്ന്  കെ.കെ.രമ എം.എല്‍.എ"
english_title: "KK Rema MLA says construction of family court building will be expedited"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/26776/kk-rema-mla-says-construction-of-family-court-building-will-be-expedited"
published_at: "2022-02-16T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620d1821a4820_k k rema photo.jpg"
keywords: []
---

# കുടുംബ കോടതി കെട്ടിട നിര്‍മാണം ; അടിയന്തിര ഇടപെടല്‍ നടത്തുമെന്ന്  കെ.കെ.രമ എം.എല്‍.എ

> **Lead Summary:** **വടകര: **കുടുംബകോടതി കെട്ടിട നിര്‍മാണത്തിനായി സര്‍ക്കാരില്‍നിന്നും ഫണ്ട് ലഭ്യമാക്കാന്‍ അടിയന്തിരമായി ഇടപെടുമെന്ന് കെ.കെ രമ എം.എല്‍.എ പറഞ്ഞു. വടകര കോടതി സമുച്ചയത്തില്‍ സന്ദര്‍ശനം നടത്തവെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. നിലവില്‍ കോടതിയുടെ മുന്നില്‍ ഇപ്പോള്‍ പാര്‍ക്കിങ്ങിനായി ഉപയോഗിക്കുന്ന സ്ഥലത്ത് കോടതി കെട്ടിടമെന്നത് കാലങ്ങളായുള്ള സ്വപ്‌നമാണ്.

## Article Content

**വടകര: **കുടുംബകോടതി കെട്ടിട നിര്‍മാണത്തിനായി സര്‍ക്കാരില്‍നിന്നും ഫണ്ട് ലഭ്യമാക്കാന്‍ അടിയന്തിരമായി ഇടപെടുമെന്ന് കെ.കെ രമ എം.എല്‍.എ പറഞ്ഞു. വടകര കോടതി സമുച്ചയത്തില്‍ സന്ദര്‍ശനം നടത്തവെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. നിലവില്‍ കോടതിയുടെ മുന്നില്‍ ഇപ്പോള്‍ പാര്‍ക്കിങ്ങിനായി ഉപയോഗിക്കുന്ന സ്ഥലത്ത് കോടതി കെട്ടിടമെന്നത് കാലങ്ങളായുള്ള സ്വപ്‌നമാണ്.

പന്ത്രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് രണ്ടര കോടി ചെലവില്‍ ഇവിടെ കെട്ടിട നിര്‍മാണത്തിന് ഫണ്ട് അനുവദിച്ചിരുന്നു. എന്നാല്‍ ഇത് സമയാനുസൃതമായി വിനിയോഗിക്കാന്‍ കഴിയാത്തതിനാലും ഇപ്പോള്‍ ഈ തുക അപര്യാപ്തമായതിനാലും ഇതിനായി വീണ്ടും എസ്റ്റിമേറ്റ് തയ്യാറാക്കി 9.21 കോടിയുടെ പ്രൊജക്ട് ഭരണാനുമതിക്കായി അയച്ചിട്ടുണ്ട്. പാര്‍ക്കിങ്ങ് അടക്കം നാലുനില കെട്ടിടമാണ് ഇതില്‍ വിഭാവനം ചെയ്യുന്നത്. ഇതിന്റെ ഭരണാനുമതിയും, ഫണ്ടും നേടിയെടുക്കാന്‍ എല്ലാശ്രമങ്ങളും നടത്തുമെന്നും, പുതിയ വര്‍ഷത്തെ ബഡ്ജറ്റ് പ്രപ്പോസലില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും എം.എല്‍.എ അറിയിച്ചു.

ഈ പ്രപ്പോസല്‍ സര്‍ക്കാര്‍ അനുഭാവ പൂര്‍ണ്ണം പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ അനുവദിക്കപ്പെട്ട ഒരു പോക്‌സോ കോടതി വടകരയില്‍ സ്ഥാപിക്കാന്‍ സമ്മര്‍ദം ചെലുത്തുമെന്നും അവര്‍ അറിയിച്ചു. ബാര്‍ കൗണ്‍സില്‍ ഹാളില്‍ വക്കീലന്‍മാരും, അഡ്വക്കറ്റ് ക്ലര്‍ക്ക് ഹാളില്‍ വക്കീല്‍ ഗുമസ്തന്‍മാരും എം.എല്‍.എയ്ക്ക് സ്വീകരണമൊരുക്കി. നിലവിലുള്ള അഡ്വക്കറ്റ് ക്ലര്‍ക്ക്മാരുടെ ഹാളിന്റെ പരിമിതികള്‍ അവര്‍ എം.എല്‍.എയെ അറിയിച്ചു.

ആസ്ബറ്റ് ഷീറ്റ് മേല്‍ക്കുരയുള്ള കെട്ടിടത്തില്‍ ഞെരുങ്ങിയാണ് ഗുമസ്തന്‍മാര്‍ ജോലിചെയ്യുന്നത്. വേനല്‍ക്കാലമായാല്‍ ചൂട് സഹിക്കാന്‍ കഴിയില്ലെന്നും ഇവര്‍ പറഞ്ഞു. ഈ കെട്ടിടത്തിന്റെ മേല്‍ക്കൂര നിര്‍മാണത്തിനും ശുചിമുറിക്കുമായി നാല് ലക്ഷത്തിന്റെ പ്രൊജക്ട് പി.ഡബ്ല്യൂ.ഡി വിഭാഗം സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭരണാനുമതിയ്ക്കായും അടിയന്തിര ഇടപെടലു ണ്ടാകുമെന്ന് കെ.കെ രമ എം.എല്‍.എ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/26776/kk-rema-mla-says-construction-of-family-court-building-will-be-expedited)