---
title: "ഭാരതത്തിന്റെ  മഹത് വാക്കാണ് അഹിംസ -ജോർജ് പോൾ "
english_title: "#Nonvilonce #great #word #India #GeorgePaul"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/267769/nonvilonce-great-word-india-georgepaul"
published_at: "2025-02-03T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a0cc48ee828_gandhi.jpg"
keywords: []
---

# ഭാരതത്തിന്റെ  മഹത് വാക്കാണ് അഹിംസ -ജോർജ് പോൾ 

> **Lead Summary:** **വടകര: **ഭാരതം ലോകത്തിനുമുന്നിൽ കാഴ്ചവച്ച മഹത് വാക്കാണ് 'അഹിംസ' യെന്ന് ചലച്ചിത്ര താരവും, നിരവധി ഡോക്യുമെന്ററികളിൽ ഗാന്ധി വേഷമണിഞ്ഞ നടനുമായ ജോർജ് പോൾ അഭിപ്രായപ്പെട്ടു.

## Article Content

**വടകര: **ഭാരതം ലോകത്തിനുമുന്നിൽ കാഴ്ചവച്ച മഹത് വാക്കാണ് 'അഹിംസ' യെന്ന് ചലച്ചിത്ര താരവും, നിരവധി ഡോക്യുമെന്ററികളിൽ ഗാന്ധി വേഷമണിഞ്ഞ നടനുമായ ജോർജ് പോൾ അഭിപ്രായപ്പെട്ടു.

ഗാന്ധി ഫിലിം സൊസൈറ്റിയുടെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ ചെയർമാൻ ഹരീന്ദ്രൻ കരിമ്പന പാലം അധ്യക്ഷത വഹിച്ചു

മനുഷ്യസമൂഹത്തിന് നാളത്തെ വഴി കാണിക്കുന്നതിന് ഗാന്ധി ദർശനം മാത്രമേ ഉപകരിക്കൂ എന്നും, മഹാത്മാവ് ഓരോ മനുഷ്യരിലുമുണ്ടെന്നും, അത് തെളിഞ്ഞു നിൽക്കുന്നിടമാണ് മഹത്വമാജിക്കുന്നതെന്നും ചൂണ്ടിക്കാട്ടിക്കൊണ്ട് സംസാരിച്ചു.

മോഹനൻ പി.എം, അനൂപ് കാരപ്പറ്റ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/267769/nonvilonce-great-word-india-georgepaul)