---
title: "വള്ള്യാട്ട് വന്‍ വികസന മുന്നേറ്റം ;  രണ്ട് റോഡുകള്‍ നാടിന് സമര്‍പ്പിച്ചു"
english_title: "ROAD INAUGURTION - thiruvallore - grama panchayath "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/26782/road-inaugurtion-thiruvallore-grama-panchayath"
published_at: "2022-02-16T21:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620d1cf4219e6_sababitha mankunni .jpg"
keywords: []
---

# വള്ള്യാട്ട് വന്‍ വികസന മുന്നേറ്റം ;  രണ്ട് റോഡുകള്‍ നാടിന് സമര്‍പ്പിച്ചു

> **Lead Summary:** വില്യാപ്പള്ളി : തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് 2021- 22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ രണ്ട് റോഡുകളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സബിത മണക്കുനി നിര്‍വ്വഹിച്ചു.

## Article Content

വില്യാപ്പള്ളി : തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് 2021- 22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ രണ്ട് റോഡുകളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സബിത മണക്കുനി നിര്‍വ്വഹിച്ചു.

അടിസ്ഥാന വികസന മേഖലയില്‍ വലിയ മുന്നേറ്റമാണ് പഞ്ചായത്ത് നടത്തിയതെന്നും സമഗ്രമായ വികസന കാഴ്ചപ്പാടാണ് പഞ്ചായത്ത് മുന്നോട്ട് വെക്കുന്നതെന്നും അവര്‍ പറഞ്ഞു. 4.5ലക്ഷംരൂപ ചെലവഴിച്ച കക്കോട്ട് മുക്ക് കടുങ്ങാണ്ടി സ്‌കൂള്‍മനയത്ത് മുക്ക് റോഡ്, 3.10 ലക്ഷം രൂപ ചിലവഴിച്ച വലിയ പറമ്പത്ത്മുക്ക് റോഡ് എന്നിവയാണ് ഉദ്ഘാടനം നടത്തിയത. ്ഗ്രാമപഞ്ചായത്ത് അംഗം ബവിത്ത്മലോല്‍ അധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി അധ്യക്ഷന്‍മാരായ നിഷില കോരപ്പാണ്ടി, പി അബ്ദുറഹ്മാന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സി എച്ച് മൊയ്തു മാസ്റ്റര്‍ പഞ്ചായത്ത് അസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ കെ മൊയ്തീന്‍ മാസ്റ്റര്‍ ടി എച്ച് ശ്രീധരന്‍ മാസ്റ്റര്‍ കെ കെ വിജയന്‍ എം സി അഷ്‌റഫ് എം സി മൊയ്തു മാസ്റ്റര്‍ വള്ളില്‍ ശ്രീജിത്ത് കൊയിലോത്ത് ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/26782/road-inaugurtion-thiruvallore-grama-panchayath)