---
title: "ചെരണ്ടത്തൂരില്‍ ബോംബ് സ്‌ഫോടനം യുവാവിന്റെ കൈപ്പത്തി തകര്‍ന്നു"
english_title: " A bomb blast in Cherandathoor shattered a young man's hand"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/26789/a-bomb-blast-in-cherandathoor-shattered-a-young-mans-hand"
published_at: "2022-02-16T22:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620d2745ca315_bombu photo.jpg"
keywords: []
---

# ചെരണ്ടത്തൂരില്‍ ബോംബ് സ്‌ഫോടനം യുവാവിന്റെ കൈപ്പത്തി തകര്‍ന്നു

> **Lead Summary:** **വടകര:** മണിയൂര്‍ ചെരണ്ടത്തൂരില്‍ ബോംബ് സ്‌ഫോടനത്തില്‍ യുവാവിന്റെ കൈപ്പത്തി തകര്‍ന്നു. ചെരണ്ടത്തൂര്‍ മൂഴിക്കല്‍ മീത്തല്‍ ഹരിപ്രസാദിനാണ് ഗുരുതരമായി പരിക്കേറ്റത്.

## Article Content

**വടകര:** മണിയൂര്‍ ചെരണ്ടത്തൂരില്‍ ബോംബ് സ്‌ഫോടനത്തില്‍ യുവാവിന്റെ കൈപ്പത്തി തകര്‍ന്നു. ചെരണ്ടത്തൂര്‍ മൂഴിക്കല്‍ മീത്തല്‍ ഹരിപ്രസാദിനാണ് ഗുരുതരമായി പരിക്കേറ്റത്.

ഇന്ന് വൈകീട്ട് 6. 3 ഓടെയാണ് സംഭവം. ഇയാള്‍ ബി.ജെ.പി പ്രവര്‍ത്തകനാണെന്നു പോലീസ് അറിയിച്ചു. ബോംബ് നിര്‍മാണത്തിനിടെയാണ് സംഭവമെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.

സംഭവസ്ഥലത്തു നിന്ന് പടക്കങ്ങളുടെ അവശിഷ്ടങ്ങള്‍ ലഭിച്ചിട്ടുണ്ട്. പടക്കങ്ങള്‍ അഴിച്ച് വെടിമരുന്ന് ശേഖരിച്ചതാണെന്നാണ് പോലിസ് കരുതുന്നത്. വടകര പൊലിസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. 

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/26789/a-bomb-blast-in-cherandathoor-shattered-a-young-mans-hand)