---
title: "ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ്  ചുരക്കപ്പട്ടിക പ്രസിദ്ധീകരിച്ചു"
english_title: "Driver cum Office Attendant The shortlist has been published"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/26792/driver-cum-office-attendant-the-shortlist-has-been-published"
published_at: "2022-02-16T22:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620d2c8329d93_PSC PHOTO.jpg"
keywords: []
---

# ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ്  ചുരക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

> **Lead Summary:** **കോഴിക്കോട് : **ജില്ലാ പൊതുവിദ്യാഭ്യാസ വകുപ്പില്‍ എല്‍ പി സ്‌കൂള്‍ ടീച്ചര്‍ മലയാളം മീഡിയം കാറ്റഗറി നമ്പര്‍: 516 / 2019 തസ്തികയ്ക്കായി 10.8.2021 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയ്ക്ക് 8.2.2022 ന് കൂട്ടിചേര്‍ക്കല്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചതായി പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

## Article Content

**കോഴിക്കോട് : **ജില്ലാ പൊതുവിദ്യാഭ്യാസ വകുപ്പില്‍ എല്‍ പി സ്‌കൂള്‍ ടീച്ചര്‍ മലയാളം മീഡിയം കാറ്റഗറി നമ്പര്‍: 516 / 2019 തസ്തികയ്ക്കായി 10.8.2021 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയ്ക്ക് 8.2.2022 ന് കൂട്ടിചേര്‍ക്കല്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചതായി പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

** കോഴിക്കോട് :** ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് ( എല്‍.ഡി.വി എസ്.സി എസ്.ടി സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് കാറ്റഗറി നമ്പര്‍ 074 /2020 ) തസ്തികയുടെ തിരഞ്ഞെടുപ്പിനായി 18.01.2022ന് നിലവില്‍വന്ന ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

** സൗരോര്‍ജ നൈപുണ്യ പരിശീലനപരിപാടി: അപേക്ഷ ക്ഷണിച്ചു **

കോഴിക്കോട് : ഇലക്ട്രീഷ്യന്മാര്‍ക്കായുള്ള രണ്ട് ദിവസത്തെ സൗരോര്‍ജ്ജ നൈപുണ്യ പരിശീലന പരിപാടിയിലേക്ക് അനെര്‍ട്ട് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ലഭിക്കുന്ന മുന്‍ഗണന ക്രമത്തിലായിരിക്കും സീറ്റുകള്‍ അനുവദിക്കുന്നത്.

അപേക്ഷകന്റെ പ്രായം 18നും 60നും മധ്യേ ആയിരിക്കണം. പത്താം ക്ലാസും ഇലക്ട്രിക്കല്‍ വയര്‍മാന്‍ ലൈസന്‍സ്/ വയര്‍മാന്‍ അപ്രന്റീസ് ഇലക്ട്രിഷന്‍ ട്രേഡില്‍ ഐടിഐ യോഗ്യതയുള്ളവര്‍ക്ക് അനെര്‍ട്ടിന്റെ www.anert.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.

അവസാന തീയതി ഫെബ്രുവരി 28. പരിശീലന പരിപാടി തൃപ്തികരമായി പൂര്‍ത്തിയാക്കിയ ശേഷം അനെര്‍ട്ട് പങ്കാളിത്ത സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതായിരിക്കും. വിവരങ്ങള്‍ക്ക് ഫോണ്‍: 9188119431

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/26792/driver-cum-office-attendant-the-shortlist-has-been-published)