---
title: "ചെരണ്ടത്തൂരില്‍ ബോംബ് സ്‌ഫോടനം നടന്നത് വീടിനുള്ളില്‍"
english_title: "Bomb blast at Cherandathoor Happened inside the house"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/26796/bomb-blast-at-cherandathoor-happened-inside-the-house"
published_at: "2022-02-16T22:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620d3656aba36_house .jpg"
keywords: []
---

# ചെരണ്ടത്തൂരില്‍ ബോംബ് സ്‌ഫോടനം നടന്നത് വീടിനുള്ളില്‍

> **Lead Summary:** **വടകര: **മണിയൂര്‍ ചെരണ്ടത്തൂരില്‍ ബോംബ് സ്‌ഫോടനത്തില്‍ യുവാവിന്റെ കൈപ്പത്തി തകര്‍ന്ന സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ബോംബ് സ്‌ക്വാഡും ഗോഡ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ചെരണ്ടത്തൂര്‍ മൂഴിക്കല്‍ മീത്തല്‍ ഹരിപ്രസാദിന്റെ വീടിനുള്ളിലാണ് ഇന്ന് രാത്രി 7 മണിയോടെ സ്‌ഫോടനം നടന്നത്്.

## Article Content

**വടകര: **മണിയൂര്‍ ചെരണ്ടത്തൂരില്‍ ബോംബ് സ്‌ഫോടനത്തില്‍ യുവാവിന്റെ കൈപ്പത്തി തകര്‍ന്ന സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ബോംബ് സ്‌ക്വാഡും ഗോഡ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ചെരണ്ടത്തൂര്‍ മൂഴിക്കല്‍ മീത്തല്‍ ഹരിപ്രസാദിന്റെ വീടിനുള്ളിലാണ് ഇന്ന് രാത്രി 7 മണിയോടെ സ്‌ഫോടനം നടന്നത്്.

സ്‌ഫോടനത്തില്‍ ഹരിപ്രസാദിന് ഗുരുതരമായി പരിക്കേറ്റിരുന്നു. പരിക്കേറ്റ ഹരിപ്രസാദ് ബിജെപി പ്രവര്‍ത്തകനാണ്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ബോംബ് നിര്‍മാണത്തിനിടെയാണ് സംഭവമെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. വീടിന്റെ മുകളിലെത്ത നിലയിലാണ് സ്‌ഫോടനം നടന്നത്.

സംഭവസ്ഥലത്തു നിന്ന് പടക്കങ്ങളുടെ അവശിഷ്ടങ്ങള്‍ ലഭിച്ചിട്ടുണ്ട്. പടക്കങ്ങള്‍ അഴിച്ച് വെടിമരുന്ന് ശേഖരിച്ചതാണെന്നാണ് പോലിസ് കരുതുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. മണിയൂര്‍ മൂഴിക്കല്‍ മീത്തലില്‍ വീട്ടിന്റെ ടെറസില്‍ ബോംബ് നിര്‍മ്മാണത്തിനിടയില്‍ പൊട്ടിത്തെറിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകന് പരിക്കേറ്റ സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സിപിഐ എം മന്തരത്തൂര്‍ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/26796/bomb-blast-at-cherandathoor-happened-inside-the-house)