---
title: "നിർത്തലാക്കിയ മുഴുവൻ ട്രെയിനുകളുടെയും  സ്റ്റോപ്പ്  പുനഃസ്ഥാപിക്കണം  -യൂത്ത് ഫ്രണ്ട് (ജേക്കബ്)  "
english_title: "#Stop #all #canceled #trains #reinstated #YouthFrontJacob"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/268035/stop-all-canceled-trains-reinstated-youthfrontjacob"
published_at: "2025-02-04T22:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a2445354016_vadakara.jpg"
keywords: []
---

# നിർത്തലാക്കിയ മുഴുവൻ ട്രെയിനുകളുടെയും  സ്റ്റോപ്പ്  പുനഃസ്ഥാപിക്കണം  -യൂത്ത് ഫ്രണ്ട് (ജേക്കബ്)  

> **Lead Summary:** **വടകര: ** ചേമഞ്ചേരി, വെള്ളറക്കാട്, ഇരിങ്ങൽ, മുക്കാളി . നാദാപുരം റോഡ് , എന്നീ റെയിൽവേ സ്റ്റേഷനുക്കളിൽ കോവിഡ് ലോക്ഡൗൺ കാലത്ത് നിർത്തലാക്കിയ മുഴുവൻ ട്രെയിനുകളുടെയും സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്ന് യൂത്ത് ഫ്രണ്ട് (ജേക്കബ്) ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

## Article Content

**വടകര: ** ചേമഞ്ചേരി, വെള്ളറക്കാട്, ഇരിങ്ങൽ, മുക്കാളി . നാദാപുരം റോഡ് , എന്നീ റെയിൽവേ സ്റ്റേഷനുക്കളിൽ കോവിഡ് ലോക്ഡൗൺ കാലത്ത് നിർത്തലാക്കിയ മുഴുവൻ ട്രെയിനുകളുടെയും സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്ന് യൂത്ത് ഫ്രണ്ട് (ജേക്കബ്) ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

കണ്ണൂർ-കോയമ്പത്തൂർ, കോയമ്പത്തൂർ-കണ്ണൂർ, തൃശ്ശൂർ-കണ്ണൂർ, മംഗളുരു-കോഴിക്കോട് എന്നീ പാസഞ്ചർ ട്രെയിനുകളുടെ സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്ന ആവശ്യമാണ് പ്രധാനമായും ഉയരുന്നത് .

യൂത്ത് ഫ്രണ്ട് ജില്ലാ ജില്ല പ്രതിനിസമ്മേളനം ഫെബ്രുവരി എട്ടിന് ശനിയാഴ്ച കാലത്തു 10 ന് പേരാമ്പ്ര ആര്യാ ടൂറിസ്റ്റ് ഹോമിൽ നടക്കും.

സ്‌റ്റേറ്റ് പ്രസിഡന്റ് സാജൻ ജോസഫ് ഉദ്ഘാടനം ചെയ്യും.

ജില്ല പ്രസിഡൻ്റ് ഷഫീഖ് തറോപ്പൊയിൽ അധ്യക്ഷത വഹിച്ചു, സി. വീരാൻകുട്ടി , കെ.പി രാധാകൃഷ്ണൻ, യൂസഫ് പള്ളിയത്ത്,രാജൻ വർക്കി, പ്രദീപ് ചോമ്പാല,,മനോജ് ആവള, പി എ ബബീഷ് .പി.എം ഷുക്കൂർ,സലീം പുല്ലടി, ചക്രപാണി കുറ്റ്യാടി, എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/268035/stop-all-canceled-trains-reinstated-youthfrontjacob)