---
title: "സ്ത്രീകൾക്കായി; കീരിയങ്ങാടിയിൽ വെൽ വുമൺ ക്ലിനിക് സംഘടിപ്പിച്ചു "
english_title: "#For #women #Organized #Well #Woman #Clinic #Keriangadi"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/268105/for-women-organized-well-woman-clinic-keriangadi"
published_at: "2025-02-05T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a2fcb94addb_women.jpg"
keywords: []
---

# സ്ത്രീകൾക്കായി; കീരിയങ്ങാടിയിൽ വെൽ വുമൺ ക്ലിനിക് സംഘടിപ്പിച്ചു 

> **Lead Summary:** **കടമേരി: ** ആയഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മൂന്നാം വാർഡ് കീരിയങ്ങാടിയിൽ വെൽ വുമൺ ക്ലിനിക് നടത്തി.

## Article Content

**കടമേരി: ** ആയഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മൂന്നാം വാർഡ് കീരിയങ്ങാടിയിൽ വെൽ വുമൺ ക്ലിനിക് നടത്തി.

വാർഡ് മെമ്പർ ടി. കെ. ഹാരിസ് ഉദ്ഘാടനം ചെയ്തു. എല്ലാ മാസവും ആദ്യത്തെ ചൊവ്വാഴ്ച ക്ലിനിക് നടക്കും. സ്ത്രീസംബന്ധമായ അസുഖങ്ങൾക്കും സംശയങ്ങൾക്കും ഡോക്ടറുടെ സേവനം വീഡിയോ കോളിലൂടെ ക്ലിനിക്കിൽ ലഭ്യമാക്കും.

കൂടാതെ പ്രഷർ, ഷുഗർ, എച്ച്. ബി. എന്നിവയുടെ സൗജന്യ പരിശോധനയും ലഭിക്കും. കടമേരി എം.യു.പി. സ്കൂളിൽ വച്ച് നടത്തിയ ക്ലിനിക്ക് ജെ.പി.എച്ച്.എൻ. ജയ, എം.എൻ.എസ്. പി. ഫസീല, ആശാവർക്കർ എം.ടി.കെ.ബീന എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/268105/for-women-organized-well-woman-clinic-keriangadi)