---
title: "പാലയാട് തെരു മഹാഗണപതി ക്ഷേത്രം താലപ്പൊലി മഹോത്സവത്തിന് തുടക്കമായി"
english_title: "#Flagging #PalayadTeruMahaganapatiTemple #started #Thalapoli #Mahotsavam"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/268164/flagging-palayadterumahaganapatitemple-started-thalapoli-mahotsavam"
published_at: "2025-02-05T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a322f29aaa8_palayad.jpg"
keywords: []
---

# പാലയാട് തെരു മഹാഗണപതി ക്ഷേത്രം താലപ്പൊലി മഹോത്സവത്തിന് തുടക്കമായി

> **Lead Summary:** **വടകര: **പാലയാട് തെരു ശ്രീ മഹാ ഗണപതി - ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ താലപ്പൊലി മഹോൽസവം കൊടിയേറി. ദേവി സന്നിധിയിൽ വെറ്റില വെച്ച് നമസകരിച്ചതിന് ശേഷം തിങ്കളാഴ്ച വൈകിട്ട് ഉത്സവം കൊടിയേറി.

## Article Content

**വടകര: **പാലയാട് തെരു ശ്രീ മഹാ ഗണപതി - ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ താലപ്പൊലി മഹോൽസവം കൊടിയേറി. ദേവി സന്നിധിയിൽ വെറ്റില വെച്ച് നമസകരിച്ചതിന് ശേഷം തിങ്കളാഴ്ച വൈകിട്ട് ഉത്സവം കൊടിയേറി.

> ഉൽസവത്തിൻ്റെ ഭാഗമായി എല്ലാ ദിവസവും പ്രഭാതഭക്ഷണമുണ്ടാകും. 5 ന് വൈകിട്ട് തിരുവാതിര, 6-ന് കരാക്കെ ഗാനമേള, 7-ന് നൃത്തനൃത്ത്യങ്ങൾ, 8 ന് കരുവഞ്ചേരി ശ്രീപരദേവതാ ക്ഷേത്രത്തിൽ നിന്നുള്ള പൂക്കുന്ത വരവ്, ശ്രീജിത് മാരാം മുറ്റം നയിക്കുന്ന പാണ്ടിമേളം, തിരുവനന്തപുരം സംഘചേതനയുടെ നാടകം "സേതു ലക്ഷ്മി " , 9 ന് തുലാഭാരം, ഇളനിർവരവ് എന്നിവയും ഉണ്ടായിരിക്കും.

ഒരാഴ്ച നീണ്ടുനിൽകുന്ന താലപ്പൊലി മഹോൽസവം ചോമപ്പൻ്റെ കാവിറക്കത്തോടെ തിങ്കളാഴ്ച വൈകിട്ട് സമാപിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/268164/flagging-palayadterumahaganapatitemple-started-thalapoli-mahotsavam)