---
title: "ചെരണ്ടത്തൂരിലെ സ്‌ഫോടനം  ; ബിജെപിക്ക് യാതൊരു വിധ   ബന്ധവുമില്ലെന്ന് മണ്ഡലം പ്രസിഡന്റ്"
english_title: "The blast in Cherandathoor is no match for the BJP The constituency president said there was no connection"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/26832/the-blast-in-cherandathoor-is-no-match-for-the-bjp-the-constituency-president-said-there-was-no-connection"
published_at: "2022-02-17T09:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620dce390942d_BJP HOUSE .jpg"
keywords: []
---

# ചെരണ്ടത്തൂരിലെ സ്‌ഫോടനം  ; ബിജെപിക്ക് യാതൊരു വിധ   ബന്ധവുമില്ലെന്ന് മണ്ഡലം പ്രസിഡന്റ്

> **Lead Summary:** **വടകര: ** ചെരണ്ടത്തൂര്‍ നടന്ന സ്‌ഫോടനം ബിജെപിക്ക് യാതൊരുവിധ ബന്ധവുമില്ലെന്ന് ബിജെപി വില്യാപ്പള്ളി മണ്ഡലം പ്രസിഡന്റ് രജീഷ് എം.കെ പ്രസ്താവനയില്‍ അറിയിച്ചു. സ്‌ഫോടനത്തില്‍ പരിക്കേറ്റ യുവാവിനെ ഒന്നര വര്‍ഷo മുന്‍പ് സംഘടന വിരുദ്ധ പ്രവര്‍ത്തനത്തിന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണ്.

## Article Content

**വടകര: ** ചെരണ്ടത്തൂര്‍ നടന്ന സ്‌ഫോടനം ബിജെപിക്ക് യാതൊരുവിധ ബന്ധവുമില്ലെന്ന് ബിജെപി വില്യാപ്പള്ളി മണ്ഡലം പ്രസിഡന്റ് രജീഷ് എം.കെ പ്രസ്താവനയില്‍ അറിയിച്ചു. സ്‌ഫോടനത്തില്‍ പരിക്കേറ്റ യുവാവിനെ ഒന്നര വര്‍ഷo മുന്‍പ് സംഘടന വിരുദ്ധ പ്രവര്‍ത്തനത്തിന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണ്.

സ്‌ഫോടനം നടന്ന വീട്ടിലെ യുവാവിന്റെ കുടുംബത്തിന്റെ സിപിഎം പശ്ചാതലം തള്ളിക്കളായാനാവില്ല. ബിജെപി യില്‍ നിന്ന് പുറത്താക്കിയ ആളുകളെ തേടി പിടിച്ച് സഹായം വാഗ്ദാനം ചെയ്ത് ക്രിമനല്‍ പശ്ചത്തലം ഉണ്ടാക്കി ഭാരതീയ ജനതാ പാര്‍ട്ടിയെ കരിവാരി തേക്കാനുള്ള ഗൂഢനീക്കമാണ് ഇതിന്റെ പിന്നില്‍ . ഈ സംഭവത്തെ കുറിച്ച് വ്യക്തത വിരുദ്ധതയും സമഗ്രമായി പോലീസ് അന്വേഷണം നടത്തുകയും ചെയ്തു നടപടി സ്വീകരിക്കണമെന്ന് ബിജെപി വില്യാപ്പള്ളി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/26832/the-blast-in-cherandathoor-is-no-match-for-the-bjp-the-constituency-president-said-there-was-no-connection)