---
title: "ചാനിയം കടവ് ഫെസ്റ്റ്; പുലയർകണ്ടി ശ്രീ തേവർ വെള്ളൻ ക്ഷേത്ര ഉത്സവം ഫെബ്രുവരി 15 മുതൽ "
english_title: "#ChaniumKadavFest #PulayarkandiSriThevarVellanTemple #Festival #15thFeb"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/268407/chaniumkadavfest-pulayarkandisrithevarvellantemple-festival-15thfeb-NEW"
published_at: "2025-02-06T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a48c760fd85_CHANIYAM_KADAV_FEST.jpg"
keywords: []
---

# ചാനിയം കടവ് ഫെസ്റ്റ്; പുലയർകണ്ടി ശ്രീ തേവർ വെള്ളൻ ക്ഷേത്ര ഉത്സവം ഫെബ്രുവരി 15 മുതൽ 

> **Lead Summary:** **ചാനിയം കടവ്: **പുലയർകണ്ടി ശ്രീ തേവർ വെല്ലാൻ ക്ഷേത്ര ഉത്സവത്തിനോടനുബന്ധിച്ച് ഫെബ്രുവരി 15 മുതൽ 23 വരെ ചാനിയം കടവ് ഫെസ്റ്റ് നടക്കും.എം പി ഷാഫി പറമ്പില്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എം എല്‍ എ മുഖ്യാതിഥിയാവും. ഉദ്‌ഘാടന ദിവസം രാത്രി 8 ന് ജാസി ഗിഫ്റ്റ് അവതരിപ്പിക്കുന്ന ഗാനമേള നടക്കും.

## Article Content

**ചാനിയം കടവ്: **പുലയർകണ്ടി ശ്രീ തേവർ വെല്ലാൻ ക്ഷേത്ര ഉത്സവത്തിനോടനുബന്ധിച്ച് ഫെബ്രുവരി 15 മുതൽ 23 വരെ ചാനിയം കടവ് ഫെസ്റ്റ് നടക്കും.എം പി ഷാഫി പറമ്പില്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എം എല്‍ എ മുഖ്യാതിഥിയാവും. ഉദ്‌ഘാടന ദിവസം രാത്രി 8 ന് ജാസി ഗിഫ്റ്റ് അവതരിപ്പിക്കുന്ന ഗാനമേള നടക്കും.

16 ന് ജില്ലാതല കളരിപ്പയറ്റ് മത്സരവും , 18 ന് രാത്രി 9 മുതൽ പ്രാദേശിക കലാപരിപാടികളും,20 ന് തിരുമുടിച്ചാർത്ത് ലിസ്‌ന മണിയൂർ അവതരിപ്പിക്കുന്ന ഫോക്ക് ബാന്ഡും ,21 ന് മെഗാ തിരുവാതിരയും,മെഗാ ഒപ്പനയും,കോൽക്കളിയും നടക്കും.

ഫെസ്റ്റിന്റെ ഭാഗമായി അമ്യൂസ്‌മെന്റ് പാർക്ക്,ആരോഗ്യ- വിദ്യാഭ്യാസ പ്രദർശനം,സ്റ്റേജ് ഷോ,ഫുഡ്ഫെസ്റ്റ് ,തുടങ്ങിയവ ഉണ്ടായിരിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/268407/chaniumkadavfest-pulayarkandisrithevarvellantemple-festival-15thfeb-NEW)