---
title: "മാവേലി സ്റ്റോറുകളെ നോക്കുകുത്തിയാക്കി ;ആശുപത്രികളിൽ പേരിനു പോലും മരുന്നില്ല,ഇതാണ് ഭരണ നേട്ടം  -കെ.പ്രവീൺകുമാർ "
english_title: "#Maveli #stores #looked #after #hospitals #medicine #administrative #achievement #KPraveenKumar"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/268430/maveli-stores-looked-after-hospitals-medicine-administrative-achievement-kpraveenkumar"
published_at: "2025-02-06T17:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a4a512b9dbf_ADV.jpg"
keywords: []
---

# മാവേലി സ്റ്റോറുകളെ നോക്കുകുത്തിയാക്കി ;ആശുപത്രികളിൽ പേരിനു പോലും മരുന്നില്ല,ഇതാണ് ഭരണ നേട്ടം  -കെ.പ്രവീൺകുമാർ 

> **Lead Summary:** **വടകര: ** മാവേലി സ്റ്റോറുകളെ നോക്കുകുത്തിയാക്കി,ആശുപത്രികളിൽ പേരിനു പോലും മരുന്നില്ല,ഇതാണ് പിണറായി സർക്കാരിന്റെ ഭരണം കൊണ്ട് കേരളത്തിന് ഉണ്ടായ നേട്ടമെന്ന് ഡിസിസിസി പ്രസിഡന്റ് അഡ്വ.കെ.പ്രവീൺകുമാർ.

## Article Content

**വടകര: ** മാവേലി സ്റ്റോറുകളെ നോക്കുകുത്തിയാക്കി,ആശുപത്രികളിൽ പേരിനു പോലും മരുന്നില്ല,ഇതാണ് പിണറായി സർക്കാരിന്റെ ഭരണം കൊണ്ട് കേരളത്തിന് ഉണ്ടായ നേട്ടമെന്ന് ഡിസിസിസി പ്രസിഡന്റ് അഡ്വ.കെ.പ്രവീൺകുമാർ.

വടകരസപ്ലൈ ഓഫീസ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അരിയില്ലാത്ത റേഷൻകടകളും മരുന്നില്ലാത്ത ആശുപത്രികളുമാണ് ഭരണ നേട്ടമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വിലക്കയറ്റം തടഞ്ഞു നിർത്താൻ മുൻ സർക്കാറുകൾ മാവേലി സ്റ്റോറുകൾ വഴി സബ്സിഡി കൊടുത്ത് അവശ്യസാധനങ്ങൾ വിതരണം ചെയ്ത് വിലക്കയറ്റം നിയന്ത്രിച്ചിരുന്നു. എന്നാൽ പിണറായി സർക്കാർ മാവേലി സ്റ്റോറുകളെ നോക്കുകുത്തിയാക്കിയിരിക്കുകയാണ്.

ആശുപത്രികളിൽ പേരിനു പോലും മരുന്നില്ലാത്ത അവസ്ഥ. മനുഷ്യ ജീവനുകൾ വന്യമൃഗങ്ങളാൽ ആക്രമിക്കപ്പെടുമ്പോൾ വനം മന്ത്രി പാട്ടുപാടി ആർത്തുല്ലസിക്കയാണ്-അദ്ദേഹം കുറ്റപ്പെടുത്തി.

ബ്ലോക്ക് പ്രസിഡന്റ് സതീശൻ കുരിയാടി അധ്യക്ഷത വഹിച്ചു. യുഡിഎഫ് ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ, ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ.ഇ.നാരായണൻ നായർ, കെ പി കരുണൻ, പുറന്തോടത്ത് സുകുമാരൻ, വി കെ പ്രേമൻ, അഡ്വ. പി.ടി.കെ.നജൽ, ദുൽക്കിഫിൽ, സി.നിജിൻ,രഞ്ജിത്ത് കണ്ണോത്ത്, പി.എസ്. രൻജിത്ത്‌കുമാർ, പി.കെ. രതീശൻ, നജീബ് താഴെ അങ്ങാടി, കെ.ജി. രാഗേഷ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/268430/maveli-stores-looked-after-hospitals-medicine-administrative-achievement-kpraveenkumar)