---
title: "രക്തദാനം രക്തബാങ്കുകളില്‍ മാത്രം നടത്തണമെന്ന് ബി.ഡി.കെ വടകര"
english_title: "BDK Vadakara wants blood donation only in blood banks"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/26866/bdk-vadakara-wants-blood-donation-only-in-blood-banks"
published_at: "2022-02-17T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620def53814a3_BDK VATAKAR.jpg"
keywords: []
---

# രക്തദാനം രക്തബാങ്കുകളില്‍ മാത്രം നടത്തണമെന്ന് ബി.ഡി.കെ വടകര

> **Lead Summary:** **വടകര:** ബ്ലഡ് ഡോണേഴ്‌സ് കേരള വടകര താലൂക്ക് ജനറല്‍ ബോഡി യോഗം ചേര്‍ന്ന് 2022- 23 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

## Article Content

**വടകര:** ബ്ലഡ് ഡോണേഴ്‌സ് കേരള വടകര താലൂക്ക് ജനറല്‍ ബോഡി യോഗം ചേര്‍ന്ന് 2022- 23 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

വി.എസ് ഹസ്സന്‍ പ്രസിഡണ്ടും മുഹമ്മദ് കബീര്‍ ജനറല്‍ സെക്രട്ടറിയും മുദസ്സിര്‍ കോട്ടക്കല്‍ ട്രഷറര്‍, മുഹമ്മദ് ചിയ്യൂര്‍ , സനൂപ് പി വൈസ് പ്രസിഡന്റ് മാര്‍, മുനീബ്കറ്റോടി , അശ്വതി കൈവേലി ജോ.സെക്രട്ടറിമാര്‍, അന്‍സാര്‍ ചേരാപുരം , വത്സരാജ് മണലാട്ട് രക്ഷാധികാരികള്‍ ഇന്ദ്രജ് ഒളവിലം ക്യാംപസ് വിങ്ങ് കോഡിനേറ്റര്‍, മുഹമ്മദ് ബാസില്‍ എക്‌സിക്യുട്ടീവ് ഹെഡ് , അഷിന്‍ മീഡിയ വിങ്ങ് കോഡിനേറ്റര്‍, അമല്‍ രാജ് എന്‍.എസ് കോട്ടപ്പള്ളി , നിധിന്‍ മുരളി, ഷിഫാന, മുഹമ്മദ് റാദിന്‍ എന്നിവര്‍ എക്‌സിക്യുട്ടീവ് മെമ്പര്‍മാരായുള്ള കമ്മറ്റിയാണ് തിരഞ്ഞെടുത്തത് .

ജനറല്‍ ബോഡി യോഗത്തില്‍ വത്സരാജ് മണലാട്ട് അധ്യക്ഷത വഹിച്ചു .

അന്‍സാര്‍ ചേരാപുരം , ബിജീഷ് ഒഞ്ചിയം, ജിതേഷ് മേമുണ്ട , മുഹമ്മദ് കബീര്‍ , ഹസ്സന്‍ വി.എസ്. എന്നിവര്‍ പ്രസംഗിച്ചു. രക്തബാങ്ക് ഇല്ലാത്ത ആശുപത്രികളില്‍ അനധികൃത രക്തദാനത്തിന് നിര്‍ബന്ധിക്കുന്നത് ഒഴിവാക്കണമെന്നും രക്തബാങ്കുകളില്‍ മാത്രം രക്തദാനം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/26866/bdk-vadakara-wants-blood-donation-only-in-blood-banks)