---
title: "അഴിയൂരിലെ  16ആം വാര്‍ഡില്‍  ജൈവ പച്ചക്കറി  കൃഷിയില്‍ നൂറ് മേനി "
english_title: "Organic vegetables One hundred mani in agriculture"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/26883/organic-vegetables-one-hundred-mani-in-agriculture"
published_at: "2022-02-17T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620e02d86090e_SAALIM PUNATHIL PHOTO.jpg"
keywords: []
---

# അഴിയൂരിലെ  16ആം വാര്‍ഡില്‍  ജൈവ പച്ചക്കറി  കൃഷിയില്‍ നൂറ് മേനി 

> **Lead Summary:** **അഴിയൂര്‍:** 202122 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഴിയൂര്‍ 16ആം വാര്‍ഡില്‍ നടപ്പിലാക്കിയ ജൈവ കൃഷിയില്‍ നൂറ് മേനി. വിളവെടുപ്പ് വാര്‍ഡ് മെമ്പര്‍ സാലിം പുനത്തില്‍ നിര്‍വ്വഹിച്ചു.

## Article Content

**അഴിയൂര്‍:** 202122 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഴിയൂര്‍ 16ആം വാര്‍ഡില്‍ നടപ്പിലാക്കിയ ജൈവ കൃഷിയില്‍ നൂറ് മേനി. വിളവെടുപ്പ് വാര്‍ഡ് മെമ്പര്‍ സാലിം പുനത്തില്‍ നിര്‍വ്വഹിച്ചു.

മഹിമ കുടുംബശ്രീ അംഗം ചന്ദ്രി പുത്തന്‍വളപ്പിലിന്റെ നേതൃത്വത്തില്‍ അരയേക്കര്‍ സ്ഥലത്താണ് നാടന്‍ ചീര, പയര്‍, കയപ്പ തുടങ്ങിയവ കൃഷി ചെയ്തത്. അഴിയൂര്‍ കൃഷി ഓഫീസര്‍ സിന്ധു വികെ, അസിസ്റ്റന്റ് ഓഫീസര്‍ പ്രജീഷ് കുമാര്‍ എന്നിവരുടെ മാര്‍ഗനിര്‍ദ്ദേശത്തിലാണ് ജൈവ കൃഷി നടത്തിയത്.

അര കിന്റല്‍ ചീര വിളവെടുക്കുകയും സ്ഥലത്ത് വെച്ച് തന്നെ വില്പന നടത്തുകയും ചെയ്തു. ആദ്യ വില്ലന കാര്‍ത്യായനി അമ്മയ്ക്ക് നല്‍കി വാര്‍ഡ് മെമ്പര്‍ സാലിം പുനത്തില്‍ നിര്‍വഹിച്ചു. പ്രഭ, വത്സല, മിനി, ഷര്‍മ്മിള എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/26883/organic-vegetables-one-hundred-mani-in-agriculture)