---
title: " കെ.എ.ടി.എഫ് ജില്ലാ സമ്മേളനത്തിന് വടകരയിൽ തുടക്കമായി "
english_title: "#KATF #District #Conference #started #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/268896/katf-district-conference-started-vadakara"
published_at: "2025-02-08T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a722f10c16f_katf.jpg"
keywords: []
---

#  കെ.എ.ടി.എഫ് ജില്ലാ സമ്മേളനത്തിന് വടകരയിൽ തുടക്കമായി 

> **Lead Summary:** **വടകര: **സംസ്ഥാനത്തെ ഏറ്റവും വലിയ ഭാഷാ അധ്യാപക സംഘടനയായ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) കോഴിക്കോട് റവന്യൂ ജില്ലാ സമ്മേളനത്തിന് വടകരയിൽ പ്രൗഢോജ്വല തുടക്കം.

## Article Content

**വടകര: **സംസ്ഥാനത്തെ ഏറ്റവും വലിയ ഭാഷാ അധ്യാപക സംഘടനയായ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) കോഴിക്കോട് റവന്യൂ ജില്ലാ സമ്മേളനത്തിന് വടകരയിൽ പ്രൗഢോജ്വല തുടക്കം.

വടകര സെൻ്റ് ആന്റണീസ് ജി.എച്ച്.എസ്.എസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം ജില്ലാ പ്രസിഡൻറ് പി.കെ. അബ്ദുൽ ഹക്കീം പതാക ഉയർത്തിയതോടെ തുടക്കമായി. ജില്ലയിലെ 17 ഉപജില്ലകളിൽ നിന്നായി ആയിരത്തോളം അധ്യാപകരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

ഈ വരുന്ന ഫെബ്രുവരി 20, 21,22 തീയതികളിൽ മലപ്പുറം ജില്ലയിലെ തിരൂരിൽ വെച്ചാണ് സംസ്ഥാന സമ്മേളനം നടക്കുന്നത്. അതിൻ്റെ മുന്നോടിയായി 17 ഉപജില്ലാ സമ്മേളനവും മൂന്ന് വിദ്യാഭ്യാസ ജില്ലാ സമ്മേളനവും പൂർത്തീകരിച്ചാണ് ജില്ലാ സമ്മേളനത്തിൽ എത്തിനിൽക്കുന്നത്.

ഉദ്ഘാടന സമ്മേളനം, സംഘടനാ സെഷൻ, യാത്രയയപ്പ് സമ്മേളനം, ഇശൽ വിരുന്ന്, അധ്യാപക ശക്തി പ്രകടനം എന്നിവയാണ് സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്നത്.

കെ.എ.ടി.എഫ്. സംസ്ഥാന ജില്ലാ ഭാരവാഹികൾക്ക് പുറമേ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ഷാഫി പറമ്പിൽ എം.പി, എം.എ. റസാക്ക് മാസ്റ്റർ, ടി. ടി. ഇസ്മായിൽ, സൂപ്പി നരിക്കാട്ടേരി, കോഴിക്കോട് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ സി. മനോജ് കുമാർ, നൗഷാദ് മണ്ണിശ്ശേരി, ഇബ്രാഹിം മുതൂർ, ഒ.എം. അബ്ദുൽ അസീസ്, ഗായകൻ താജുദ്ദീൻ വടകര എന്നിവർ വിവിധ സെഷനുകളിൽ സംബന്ധിക്കും.

പതാക ഉയർത്തൽ ചടങ്ങിൽ സംസ്ഥാന സെക്രട്ടറി നൗഷാദ് കോപ്പിലാൻ, സംസ്ഥാന സമിതി അംഗങ്ങളായ കെ. വി. അബ്ദുൽ ജൈസൽ, എം.ടി. മുനീർ, സംസ്ഥാന വനിതാ വിംഗ് ട്രഷറർ കെ.കെ. ഷറഫുന്നിസ, ജില്ലാ സെക്രട്ടറി എം.കെ.റഫീഖ, ട്രഷറർ ഐ.സൽമാൻ, മറ്റു ഭാരവാഹികളായ പി. അബ്ദുറഹിമാൻ, വളപ്പിൽ കുഞ്ഞമ്മദ്, എൻ.കെ. ഷമീന, ടി.കെ. ഹാരിസ്, എ. അബ്ദുറഹീം, എം. കെ. അബ്ദുറഹിമാൻ, പി.സി. അഷ്റഫ്, കെ.കെ. യാസർ, കെ.കെ. അൻസാർ, പി അബ്ദുൽ റസാഖ്, റാഫി ചെറച്ചോറ, കെ.കെ. മൻസൂർ, ജില്ലാ സമിതി അംഗങ്ങൾ, വിദ്യാഭ്യാസ ജില്ലാ ഭാരവാഹികൾ, ഉപജില്ല ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/268896/katf-district-conference-started-vadakara)