---
title: "ഹിജാബ് നിരോധനം ഭരണഘടനാ വിരുദ്ധമെന്ന്  കെ കെ  രമ എംഎല്‍എ"
english_title: "KK Rema MLA says ban on hijab is unconstitutional"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/26902/kk-rema-mla-says-ban-on-hijab-is-unconstitutional"
published_at: "2022-02-17T15:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620e1666acbdc_K K REMA MLA -HIJAB.jpg"
keywords: []
---

# ഹിജാബ് നിരോധനം ഭരണഘടനാ വിരുദ്ധമെന്ന്  കെ കെ  രമ എംഎല്‍എ

> **Lead Summary:** വടകര: ഹിജാബ് നിരോധനത്തിരെ ബുസ്താനിയ വനിതാ കോളേജ് യൂണിയന്റെ നേതൃത്വത്തില്‍ 'സ്റ്റാന്‍ഡ് വിത്ത് ഹിജാബ്' സിഗ്‌നേച്ചര്‍ കാംപയിന്‍ കാമ്പസില്‍ സംഘടിപ്പിച്ചു . പ്രതിഷേധ സംഗമം കെ.കെ രമ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഇഷ്ട ഭക്ഷണം കഴിക്കാനും വസ്ത്രം ധരിക്കാനുമുളള സ്വാതന്ത്ര്യം ഭരണഘടന പൗരന്മാര്‍ക്ക് നല്‍കുന്നുണ്ട്, അത് ഹനിക്കാന്‍ പാടില്ലെന്ന് എംഎല്‍എഅഭിപ്രായപ്പെട്ടു. യൂണിയന്‍ കണ്‍വീനര്‍ ഇര്‍ഫാന ഷിറിന്‍ സ്വാഗതവും, കോളേജ് പ്രിന്‍സിപ്പല്‍ ഫിറോസ് മാസ്റ്റര്‍ അധ്യക്ഷതയും വഹിച്ചു .

## Article Content

വടകര: ഹിജാബ് നിരോധനത്തിരെ ബുസ്താനിയ വനിതാ കോളേജ് യൂണിയന്റെ നേതൃത്വത്തില്‍ 'സ്റ്റാന്‍ഡ് വിത്ത് ഹിജാബ്' സിഗ്‌നേച്ചര്‍ കാംപയിന്‍ കാമ്പസില്‍ സംഘടിപ്പിച്ചു . പ്രതിഷേധ സംഗമം കെ.കെ രമ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഇഷ്ട ഭക്ഷണം കഴിക്കാനും വസ്ത്രം ധരിക്കാനുമുളള സ്വാതന്ത്ര്യം ഭരണഘടന പൗരന്മാര്‍ക്ക് നല്‍കുന്നുണ്ട്, അത് ഹനിക്കാന്‍ പാടില്ലെന്ന് എംഎല്‍എഅഭിപ്രായപ്പെട്ടു. യൂണിയന്‍ കണ്‍വീനര്‍ ഇര്‍ഫാന ഷിറിന്‍ സ്വാഗതവും, കോളേജ് പ്രിന്‍സിപ്പല്‍ ഫിറോസ് മാസ്റ്റര്‍ അധ്യക്ഷതയും വഹിച്ചു .

ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് ആയഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സരള ടീച്ചര്‍ , എന്‍ .പി അബ്ദുളള ഹാജി, ബി.ജെ.ഡി.സി പ്രസിഡന്റ് പി.സി ഹസ്സന്‍ കുട്ടി ഹാജി സംസാരിച്ചു .

സെക്രട്ടറി എ.പി മഹ്മൂദ് ഹാജി , ട്രഷറര്‍ ടി.പി ഇബ്രാഹീം ഹാജി , മദ്രസ സദ്ര്‍ മുഅല്ലിം ഇ.പി.എ അസീസ് ബാഖവി ,കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ മുഹ്‌യിദ്ധീന്‍ ഫൈസി , ഷക്കീബ് , അമീര്‍ ഹുദവി , ഷുക്കൂര്‍ ഹുദവി, വിജില തുടങ്ങിയവര്‍ സംബന്ധിച്ചു.

ഫാത്തിമ എസ് എം നന്ദി പറഞ്ഞു. കെ കെ രമ എം എല്‍ എ കൈമുദ്ര പതിപ്പിച്ച് തുടക്കമിട്ട പ്രതിഷേധ പരിപാടിയില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ അണിനിരന്നു. തങ്ങളുടെ പ്രതിഷേധങ്ങള്‍ കൈമുദ്രകള്‍ പതിപ്പിച്ചും പഌക്കാര്‍ഡുകള്‍ ഉയര്‍ത്തിയും, മുദ്രാവാക്യങ്ങള്‍ വിളിച്ചും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/26902/kk-rema-mla-says-ban-on-hijab-is-unconstitutional)