---
title: "അവർ പറക്കുന്നു; ഹരിയാലി ഹരിതകർമ്മസേന മലേഷ്യയിലേക്ക്          "
english_title: "#fly #Hariyali #Haritakarmasena #Malaysia"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/269156/fly-hariyali-haritakarmasena-malaysia-new"
published_at: "2025-02-10T10:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a9878493375_haritha_karma_sena.jpg"
keywords: []
---

# അവർ പറക്കുന്നു; ഹരിയാലി ഹരിതകർമ്മസേന മലേഷ്യയിലേക്ക്          

> **Lead Summary:** **വടകര: ** സ്വപ്നങ്ങൾക്കും മീതെ അവർ പറക്കും. ഹരിയാലി ഹരിതകർമ്മസേന മലേഷ്യയിലേക്ക് യാത്ര പോകുന്നു. നഗരസഭയിലെ ഹരിയാലി ഹരിതകർമ്മസേനാഗങ്ങളിൽ 68 പേർ അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന മലേഷ്യ സന്ദർശനത്തിന് ഒരുങ്ങിയത്.

## Article Content

**വടകര: ** സ്വപ്നങ്ങൾക്കും മീതെ അവർ പറക്കും. ഹരിയാലി ഹരിതകർമ്മസേന മലേഷ്യയിലേക്ക് യാത്ര പോകുന്നു. നഗരസഭയിലെ ഹരിയാലി ഹരിതകർമ്മസേനാഗങ്ങളിൽ 68 പേർ അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന മലേഷ്യ സന്ദർശനത്തിന് ഒരുങ്ങിയത്.

ഇതിൽ മൂന്നുപേർ ഒഴിച്ച് ബാക്കി ആരും ഇന്നുവരെ വിമാനത്തിൽ യാത്ര ചെയ്യാത്തവരാണ്.2017ഇൽ തുടങ്ങിയ ഈ കുടുംബശ്രീ സംരംഭത്തിലെ അംഗങ്ങളുടെ ചിരകാല സ്വപ്നമാണ് പൂവണിയുന്നത്.ഫെബ്രുവരി 11 ന് നഗരസഭ ചെയർപേഴ്സൺ കെ.പി. ബിന്ദു ഇവരെ ഫ്ലാഗ് ഓഫ് ചെയ്തു യാത്രയാക്കും.16ന് തിരിച്ചെത്തും.

അവസാനദിവസം മലേഷ്യയിലെ മാലിന്യസംസ്കരണ സംവിധാനങ്ങളും ഇവർ സന്ദർശിക്കും.യാത്രഅവധിയിൽ നഗരസഭയുടെ മാലിന്യ ശേഖരണത്തിനോ സംരംഭങ്ങൾക്കോ മുടക്കം ഇല്ലാത്ത രീതിയിൽ ബാക്കി അംഗങ്ങൾ ഇവ നോക്കി നടത്തും.

കോഴിക്കോട് കേന്ദ്രീകരിച്ചുള്ള ലീ കോക്ക്പിറ്റ് എന്നസ്ഥാപനമാണ് യാത്രക്ക് നേതൃത്വം നൽകുന്നത്.കേരളത്തിൽ ആദ്യമായാണ് ഇത്രയും ഹരിതകർമ്മസേനാംഗങ്ങൾ വിദേശത്ത് സന്ദർശനത്തിന് പോകുന്നതെന്ന് മാലിന്യ മുക്തം നവകേരളം ജില്ലാകോർഡിനേറ്റർ മണലിൽ മോഹനൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/269156/fly-hariyali-haritakarmasena-malaysia-new)