---
title: "വടകരയിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു"
english_title: "#antidrug #awareness #class #organized #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/269430/antidrug-awareness-class-organized-Vadakara"
published_at: "2025-02-11T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67aafcc236365_vimukthi.jpg"
keywords: []
---

# വടകരയിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു

> **Lead Summary:** **വടകര: **നഗരസഭ വിമുക്തിയുടെ ഭാഗമായി ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. സംസ്കൃതം സ്ക്കൂളിൽ വെച്ച് നടന്ന ക്ലാസ് ആരോഗ്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സ‌ൺ പ്രജിത എ പി ഉദ്ഘാടനം ചെയ്തു‌.

## Article Content

**വടകര: **നഗരസഭ വിമുക്തിയുടെ ഭാഗമായി ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. സംസ്കൃതം സ്ക്കൂളിൽ വെച്ച് നടന്ന ക്ലാസ് ആരോഗ്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സ‌ൺ പ്രജിത എ പി ഉദ്ഘാടനം ചെയ്തു‌.

സ്കൂ‌ൾ ഹെഡ് മാസ്റ്റർ വിനോദ് അധ്യക്ഷത വഹിച്ചു. വടകര അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ രാമചന്ദ്രൻ പി പി ലഹരി ബോധവത്ക്കരണ ക്ലാസെടുത്തു.

പബ്ലിക് ഹെൽത് ഇൻസ്പെക്ടർമാരായ അനിൽ കുമാർ ടി, രൂപേഷ് ഇ, അജിന പി എന്നിവർ പങ്കെടുത്തു. നഗരസഭയിലെ ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി സ്ക്കൂളുകളിൽ വരും ദിവസങ്ങളിൽ ക്ലാസ് സംഘടിപ്പിക്കുമെന്ന് ക്ലീൻ സിറ്റി മാനേജർ രമേശൻ കെ പി അറിയിച്ചു.

**
**

**

**

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/269430/antidrug-awareness-class-organized-Vadakara)