---
title: " കഞ്ചാവ് കേസിൽ പ്രതിക്ക് കഠിന തടവും പിഴയും ശിക്ഷ വിധിച്ച് വടകര എൻഡിപിഎസ് കോടതി"
english_title: "#Vadakara #NDPS #court #sentenced #accused #rigorous #imprisonment #fine #ganja #case"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/269515/vadakara-ndps-court-sentenced-accused-rigorous-imprisonment-fine-ganja-case"
published_at: "2025-02-11T17:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ab38e87eed2_court_order.jpg"
keywords: []
---

#  കഞ്ചാവ് കേസിൽ പ്രതിക്ക് കഠിന തടവും പിഴയും ശിക്ഷ വിധിച്ച് വടകര എൻഡിപിഎസ് കോടതി

> **Lead Summary:** **വടകര: **കഞ്ചാവ് കൈവശംവച്ച കേസിൽ പ്രതിക്ക് കഠിന തടവും പിഴയും ശിക്ഷ. തലശേരി തിരുവങ്ങാട് തലായി ബാലഗോപാല ക്ഷേത്രത്തിന് സമീപം ബംഗാളി ഹൗസിൽ ശരത്തിനെയാണ് വടകര എൻഡിപിഎസ് കോടതി ശിക്ഷിച്ചത്. മൂന്ന് വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

## Article Content

**വടകര: **കഞ്ചാവ് കൈവശംവച്ച കേസിൽ പ്രതിക്ക് കഠിന തടവും പിഴയും ശിക്ഷ. തലശേരി തിരുവങ്ങാട് തലായി ബാലഗോപാല ക്ഷേത്രത്തിന് സമീപം ബംഗാളി ഹൗസിൽ ശരത്തിനെയാണ് വടകര എൻഡിപിഎസ് കോടതി ശിക്ഷിച്ചത്. മൂന്ന് വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

പിഴ അടച്ചില്ലെങ്കിൽ ഒരു മാസം കൂടി കഠിന തടവ് അനുഭവിക്കണം. 2018 മാർ ച്ച് 30 നാണ് കേസിനാസ്പദമായ സംഭവം. തലശേരി മാഹി ദേശീയപാതയിൽ മാക്കൂട്ടം കുഞ്ഞിപ്പള്ളി ജുമാ മസ്‌ജിദിന് മുൻവശത്ത് നിന്നാണ് നാലു കിലോ കഞ്ചാവുമായി പ്രതിയെ തലശേരി എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷനുവേണ്ടി വി കെ ജോർജ് ഹാജരായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/269515/vadakara-ndps-court-sentenced-accused-rigorous-imprisonment-fine-ganja-case)