---
title: "ലോകഭരണാധികാരികൾ കോർപ്പറേറ്റ് മുതലാളിത്തത്തിന്റെ കാര്യസ്ഥന്മാർ -മുല്ലക്കര"
english_title: "#World #Rulers #Stewards #Corporate #Capitalism #Mullakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/269566/world-rulers-stewards-corporate-capitalism-mullakara-new-update"
published_at: "2025-02-11T22:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ab8426584eb_cpi_inaguration.jpg"
keywords: []
---

# ലോകഭരണാധികാരികൾ കോർപ്പറേറ്റ് മുതലാളിത്തത്തിന്റെ കാര്യസ്ഥന്മാർ -മുല്ലക്കര

> **Lead Summary:** **വടകര: ** കോർപ്പറേറ്റ് മുതലാളിത്തത്തിന്റെ കാര്യസ്ഥന്മാരാണ് ലോകത്തിലെ പല ഭരണാധികാരികളുമെന്ന് മുൻമന്ത്രിയും സി. പി.ഐ. നേതാവുമായ മുല്ലക്കര രത്നാകരൻ പറഞ്ഞു. ചെമ്മരത്തൂരിലെ സി.പി.ഐ. ആസ്ഥാനമായ നവീകരിച്ച കെ.പി. കേളപ്പൻ സ്മാരകം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

## Article Content

**വടകര: ** കോർപ്പറേറ്റ് മുതലാളിത്തത്തിന്റെ കാര്യസ്ഥന്മാരാണ് ലോകത്തിലെ പല ഭരണാധികാരികളുമെന്ന് മുൻമന്ത്രിയും സി. പി.ഐ. നേതാവുമായ മുല്ലക്കര രത്നാകരൻ പറഞ്ഞു. ചെമ്മരത്തൂരിലെ സി.പി.ഐ. ആസ്ഥാനമായ നവീകരിച്ച കെ.പി. കേളപ്പൻ സ്മാരകം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആധുനിക മുതലാളിത്തം ഇതുവരെ കാണാത്ത തന്ത്രങ്ങൾ കൈവശമുള്ള ഒന്നാണ്. അത് എല്ലാത്തിനും വിലയിടുന്നു, മാനവികതയെ മണ്ണിൽ കുഴിച്ചുമൂടുന്നു. ആ മുതലാളിത്തത്തിൽ ട്രംപ് മുതലാളിമാരെ നയിക്കുകയല്ല മസ്സ് ട്രംപിനെ നയിക്കുന്നു.

ഇന്ത്യയിൽ മോദി അദാനിയെ നയിക്കുകയല്ല, അദാനി മോദിയെ നയിക്കുന്നു. യുവത്വത്തെപ്പോലും കോർപ്പറേറ്റുകൾ വലിയതോതിൽ കൈവശപ്പെടുത്തിയെന്ന് മുല്ലക്കര ചൂണ്ടിക്കാട്ടി.എം.വി. ഗോവിന്ദപതിയാർ സ്മാരക വായനശാല കവി എം.എം. സചീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ കെ.കെ. കുമാരൻ അധ്യക്ഷത വഹിച്ചു.

സി.പി.ഐ. ദേശീയകൗൺസിൽ അംഗം സത്യൻ മൊകേരി മുഖ്യപ്രഭാഷണം നടത്തി. സ്മരണിക പി. സുരേഷ്ബാബുവിന് നൽകി കവി വീരാൻകു ട്ടി പ്രകാശനം ചെയ്തു. ജില്ലാസെക്ര ട്ടറി കെ.കെ. ബാലൻ മുതിർന്ന നേതാക്കളെ ആദരിച്ചു. ടി.കെ. രാജൻ ഫോട്ടോ അനാച്ഛാദനം നിർവഹിച്ചു. കെ.കെ. രവീന്ദ്രൻ റി പ്പോർട്ടവതരിപ്പിച്ചു. ആയിരംകൊമ്പത്ത് ഗോപാലൻ പതാകയുയർത്തി. രജീന്ദ്രൻ കപ്പള്ളി, കെ.പി. പവിത്രൻ, റീനാ സുരേഷ്, എം.ടി. രാജൻ, പി.പി. രാജൻ, സ്വാഗത സംഘം കൺവീനർ ചന്ദ്രൻ പുതുക്കുടി, ആർ.വി. രജീഷ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/269566/world-rulers-stewards-corporate-capitalism-mullakara-new-update)