---
title: "അനധികൃതമായി സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങിയവർക്കെതിരെ നടപടിയില്ലെന്ന് ആക്ഷേപം"
english_title: "#Complaint #no #action #taken #against #illegally #received #social #security #pension"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/269758/complaint-no-action-taken-against-illegally-received-social-security-pension-NEW"
published_at: "2025-02-12T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ac7d8bc55b5_VADAKARA_HOSPITAL.jpg"
keywords: []
---

# അനധികൃതമായി സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങിയവർക്കെതിരെ നടപടിയില്ലെന്ന് ആക്ഷേപം

> **Lead Summary:** **വടകര: ** വടകര ഗവ. ജില്ലാ ആശുപത്രിയിലെ രണ്ട് ജീവനക്കാർ അനധികൃതമായി സാമൂഹികസുരക്ഷാ പെൻഷൻ കൈപ്പറ്റിയ സംഭവത്തിൽ അച്ചടക്ക നടപടിയില്ലെന്ന് പരാതി.

## Article Content

**വടകര: ** വടകര ഗവ. ജില്ലാ ആശുപത്രിയിലെ രണ്ട് ജീവനക്കാർ അനധികൃതമായി സാമൂഹികസുരക്ഷാ പെൻഷൻ കൈപ്പറ്റിയ സംഭവത്തിൽ അച്ചടക്ക നടപടിയില്ലെന്ന് പരാതി.

ഇതുസംബന്ധിച്ച് ജില്ലാ പഞ്ചായത്തംഗം വി.പി ദുൽഖിഫിൽ ആശുപത്രിയിൽ നിന്ന് വിവരങ്ങൾ തേടിയിരുന്നു. രണ്ട് നഴ്‌സിങ് അസിസ്റ്റന്റുമാർ സാമൂഹിക സുരക്ഷാപെൻഷൻ കൈപ്പറ്റിയെന്നും ഇവർ കൈപ്പറ്റിയ പെൻഷൻതുക 18 ശതമാനം പലിശ സഹിതം തിരിച്ചയച്ചെന്നും സൂപ്രണ്ട് നൽകിയ മറുപടിയിൽ വ്യക്തമാക്കി.

ഇവർക്കെതിരെ അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്തിട്ടും നടപടി ഇല്ലെന്ന് ദുൽഖിഫിൽ ആരോപിച്ചു. ദുൽഖിഫിലും യൂത്ത് കോൺഗ്രസ് നേതാക്കളും ഈ വിഷയം ആശുപത്രി സൂപ്രണ്ടുമായി സംസാരിച്ചു.

വിഷയം ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ ഉന്നയിക്കുമെന്ന് ദുൽഖിഫിൽ അറിയിച്ചു. സജിത്ത് മാരാർ, ആദിൽ മുണ്ടിയത്ത്, അഖിൽനാഥ്, സൗരവ് എന്നിവരും ഒപ്പമുണ്ടായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/269758/complaint-no-action-taken-against-illegally-received-social-security-pension-NEW)