---
title: "കക്കോറമലയിൽ നിർമിച്ച മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റിയുടെ ഉദ്ഘാടനം നാളെ "
english_title: "#Inauguration #material #collection #facility #constructed #Kakoramala #tomorrow"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/269994/inauguration-material-collection-facility-constructed-kakoramala-tomorrow"
published_at: "2025-02-13T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67adc2b94fab4_M_K_S_.jpg"
keywords: []
---

# കക്കോറമലയിൽ നിർമിച്ച മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റിയുടെ ഉദ്ഘാടനം നാളെ 

> **Lead Summary:** **വടകര: **മണിയൂർ പഞ്ചായത്ത് അജൈവ മാലിന്യ സംസ്കരണത്തിനായി കുറുന്തോടി കക്കോറമലയിൽ നിർമിച്ച മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റിയുടെ ഉദ്ഘാടനം വെള്ളിയാഴ്ച നടക്കും. പകൽ മൂന്നിന് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി കെ അഷറഫ് അറിയിച്ചു.

## Article Content

**വടകര: **മണിയൂർ പഞ്ചായത്ത് അജൈവ മാലിന്യ സംസ്കരണത്തിനായി കുറുന്തോടി കക്കോറമലയിൽ നിർമിച്ച മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റിയുടെ ഉദ്ഘാടനം വെള്ളിയാഴ്ച നടക്കും. പകൽ മൂന്നിന് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി കെ അഷറഫ് അറിയിച്ചു.

ബെയിലിങ് മെഷീൻ സ്വിച്ച് ഓൺ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷിജ ശശിയും ഫെസിലിറ്റേഷൻ സെന്റർ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ കെ വി റീനയും നിർവഹിക്കും.

4671 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള കലക്ഷൻ ഫെസിലിറ്റി സെൻ്റർ ശുചിത്വ മിഷൻ, ജില്ലാ പഞ്ചായത്ത് എന്നിവ അനുവദിച്ച രണ്ട് കോടി രൂപ ചെലവഴിച്ചാണ് നിർമിച്ചത്. 25 ടൺ കപ്പാസിറ്റിയുള്ള ബെയിലിങ് മെഷീൻ, മെസനൈൻ കൺവെയർ ബെൽറ്റ്, അജൈവ വസ്തുക്കളുടെ തരംതിരിക്കൽ പഠന കേന്ദ്രം, ഫെസിലിറ്റേഷൻ സെൻ്റർ, ഹരി തകർമ സേന അംഗങ്ങൾക്കുള്ള വിശ്രമകേന്ദ്രം, ശുചിമുറി എന്നീ സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.

വാർത്താസമ്മേളനത്തിൽ പഞ്ചായത്ത് അംഗങ്ങളായ കെ ശശിധരൻ, വി എം ഷൈനി, ഷൈജു പള്ളിപ്പറമ്പത്ത്, പ്രമോദ് കോണിച്ചേരി എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/269994/inauguration-material-collection-facility-constructed-kakoramala-tomorrow)