---
title: "കണ്ടീക്കര അംഗൻവാടിയോട് ചേർന്ന് ഒരു ആരോഗ്യ ഉപകേന്ദ്രം അനുവദിക്കണം -സിപിഐ "
english_title: "#sub #health #center #allocated #near #Kantikkara #Anganwadi #CPI #Kantikkara #branch #meeting"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/270000/sub-health-center-allocated-near-kantikkara-anganwadi-cpi-kantikkara-branch-meeting"
published_at: "2025-02-13T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67adc83e8aed3_CPI.jpg"
keywords: []
---

# കണ്ടീക്കര അംഗൻവാടിയോട് ചേർന്ന് ഒരു ആരോഗ്യ ഉപകേന്ദ്രം അനുവദിക്കണം -സിപിഐ 

> **Lead Summary:** **വടകര: **കണ്ടീക്കര അംഗൻവാടിയോട് ചേർന്ന് ഒരു ആരോഗ്യ ഉപകേന്ദ്രം അനുവദിക്കണമെന്ന് സിപിഐ കണ്ടീക്കര ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.സിപിഐ കണ്ടീക്കര ബ്രാഞ്ച് സമ്മേളനം വടകര മണ്ഡലം കമ്മിറ്റി അംഗം ടി പി റഷീദ് സമ്മേളനം ഉദ്‌ഘാടനം ചെയ്തു.

## Article Content

**വടകര: **കണ്ടീക്കര അംഗൻവാടിയോട് ചേർന്ന് ഒരു ആരോഗ്യ ഉപകേന്ദ്രം അനുവദിക്കണമെന്ന് സിപിഐ കണ്ടീക്കര ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.സിപിഐ കണ്ടീക്കര ബ്രാഞ്ച് സമ്മേളനം വടകര മണ്ഡലം കമ്മിറ്റി അംഗം ടി പി റഷീദ് സമ്മേളനം ഉദ്‌ഘാടനം ചെയ്തു.

കീരാട്ട് സുനിൽ അധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മിറ്റി അംഗം എ കെ കുഞ്ഞിക്കണാരൻ രാഷ്ട്രീയ റിപ്പോർട്ട് അവതരിപ്പിച്ചു. കെ കെ രഞ്ജീഷ്, വിനോദൻ എം എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

പുതിയ ഭാരവാഹികളായി കെ ടി കെ ദിനേശൻ സെക്രട്ടറി, എം ശശീന്ദ്രൻ എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/270000/sub-health-center-allocated-near-kantikkara-anganwadi-cpi-kantikkara-branch-meeting)