---
title: "12 ലിറ്റർ  നിരോധിത മദ്യവുമായി  ചോമ്പാല സ്വദേശിയായ യുവാവ് പിടിയിൽ "
english_title: "#Chompala #native #youth #arrested #12 #liters #foreign #liquor"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/270154/chompala-native-youth-arrested-12-liters-foreign-liquor-NEW"
published_at: "2025-02-14T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67aed9759e5d4_VADAKARA_ALCAHOL_CASE.jpg"
keywords: []
---

# 12 ലിറ്റർ  നിരോധിത മദ്യവുമായി  ചോമ്പാല സ്വദേശിയായ യുവാവ് പിടിയിൽ 

> **Lead Summary:** വടകര**: **പുതുച്ചേരി സംസ്ഥാനത്ത് മാത്രം വില്ലനയുള്ള 12 ലിറ്റർ വിദേശമദ്യവുമായി യുവാവിനെ ചോമ്പാല പോലീസ് പിടികൂടി.വടകര ഇടത്തിൽ സ്വദേശി സനൽ ജാക്സൻ എന്നയാളെയാണ് ചോമ്പാല എസ് ഐ മനീഷ് വി.കെ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

## Article Content

വടകര**: **പുതുച്ചേരി സംസ്ഥാനത്ത് മാത്രം വില്ലനയുള്ള 12 ലിറ്റർ വിദേശമദ്യവുമായി യുവാവിനെ ചോമ്പാല പോലീസ് പിടികൂടി.വടകര ഇടത്തിൽ സ്വദേശി സനൽ ജാക്സൻ എന്നയാളെയാണ് ചോമ്പാല എസ് ഐ മനീഷ് വി.കെ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

അഴിയൂർ അണ്ടർ പാസിന് സമീപം വാഹന പരിശോധന നടത്തി വരവെ നിരോധിത മദ്യം സ്ക്കൂട്ടറിൽ കടത്തിവരികയായിരുന്ന പ്രതി പോലീസിനെ കണ്ട് കടന്ന് കളയാൻ ശ്രമിച്ചപ്പോൾ പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു.

ചോമ്പാല എസ് ഐ അനിൽകുമാർ പി, എ എസ് ഐ ബാബു പി പി, എസ് സി പി ഒ ഷൈബു എൻ എം എന്നിവരും പോലീസ്' സംഘത്തിൽ ഉണ്ടായിരുന്നു.രണ്ടാഴ്ച മുൻപ് സമാന രീതിയിലുള്ള കുറ്റകൃത്യത്തിലേർപ്പെട്ട രണ്ട് യുവാക്കളെയും ചോമ്പാല പോലീസ് പിടികൂടിയിരുന്നു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/270154/chompala-native-youth-arrested-12-liters-foreign-liquor-NEW)