---
title: "സി പി ഐ  വടകര സമ്മേളനം; സ്വാഗതസംഘം രൂപീകരണ യോഗം നാളെ "
english_title: "#CPI #Conference #Welcome #team #formation #meeting #tomorrow"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/270187/cpi-conference-welcome-team-formation-meeting-tomorrow"
published_at: "2025-02-14T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67aeed7333d88_cpi.jpg"
keywords: []
---

# സി പി ഐ  വടകര സമ്മേളനം; സ്വാഗതസംഘം രൂപീകരണ യോഗം നാളെ 

> **Lead Summary:** **വടകര: **സി പി ഐ പാർട്ടി കോൺഗ്രസ് സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന മണ്ഡലം സമ്മേളന സ്വാഗതസംഘം രൂപീകരണ യോഗം നാളെ വ്യാപാരി വ്യവസായി ഏകോപനസമിതി ഓഡിറ്റോറിയം ഓർക്കാട്ടേരിയിൽ വെച്ച് നടക്കും.ഏപ്രിൽ 19.20 തിയ്യതികളിലായാണ് പാർട്ടി വടകര സമ്മേളനം ഓർക്കാട്ടേരിയിൽ വെച്ച് നടത്തുന്നത്.

## Article Content

**വടകര: **സി പി ഐ പാർട്ടി കോൺഗ്രസ് സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന മണ്ഡലം സമ്മേളന സ്വാഗതസംഘം രൂപീകരണ യോഗം നാളെ വ്യാപാരി വ്യവസായി ഏകോപനസമിതി ഓഡിറ്റോറിയം ഓർക്കാട്ടേരിയിൽ വെച്ച് നടക്കും.ഏപ്രിൽ 19.20 തിയ്യതികളിലായാണ് പാർട്ടി വടകര സമ്മേളനം ഓർക്കാട്ടേരിയിൽ വെച്ച് നടത്തുന്നത്.

രാജ്യത്തിന്റെ പല മേഖലകളിലും കോർപ്പറേറ്റ് വൽകരിച്ചു കൊണ്ട് കേന്ദ്ര ഭരണാധികാരികൾ മുന്നോട്ടു പോവുകയാണ്. രൂപയുടെ മൂല്യം കുത്തനെ ഇടിയുകയും, പണപ്പെരുപ്പവും, വിലക്കയറ്റവും രൂക്ഷമാവുകയും, തൊഴിലില്ലായ്മ എക്കാലത്തേയും അപേക്ഷിച്ച് ഏറ്റവും ഉയർന്ന് എട്ട് ശതമാനത്തിന് മുകളിൽ എത്തിയിരിക്കുന്നു.

തൊഴിലാളികൾ ആഴ്‌ചയിൽ 90 മണിക്കൂർ ജോലി ചെയ്യണമെന്ന ആശയം കോർപ്പറേറ്റുകൾ മുന്നോട്ടുവെക്കുന്നു. ഈ സാഹചര്യത്തിൽ അതി ശക്തമായ ബഹുജന പ്രക്ഷോഭങ്ങൾ ഉയർന്നു വരണം എന്ന് തുടങ്ങിയവ സമ്മേളനത്തിൽ ചർച്ച ചെയ്യപ്പെടും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/270187/cpi-conference-welcome-team-formation-meeting-tomorrow)