---
title: "കാർത്തികപ്പള്ളി ബ്രാഞ്ച് സമ്മേളനം; കുറിഞ്ഞാലിയോട് ആരോഗ്യ ഉപകേന്ദ്രത്തിൽ ഡോക്ടറുടെ സേവനം തരപ്പെടുത്തണം"
english_title: "#Kartikapally #Branch #Conference #Doctors #service #provided #Kurinjali #sub #centre #health"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/270204/kartikapally-branch-conference-doctors-service-provided-kurinjali-sub-centre-health"
published_at: "2025-02-14T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67aef7b5e12cf_branch_.jpg"
keywords: []
---

# കാർത്തികപ്പള്ളി ബ്രാഞ്ച് സമ്മേളനം; കുറിഞ്ഞാലിയോട് ആരോഗ്യ ഉപകേന്ദ്രത്തിൽ ഡോക്ടറുടെ സേവനം തരപ്പെടുത്തണം

> **Lead Summary:** **വടകര: **കുറിഞ്ഞാലിയോട് ആരോഗ്യ ഉപകേന്ദ്രത്തിൽ ഡോക്ടറുടെ സേവനം തരപ്പെടുത്തണമെന്ന് ഓ എം ബാലൻ നഗറിൽ നടന്ന കാർത്തികപ്പള്ളി ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

## Article Content

**വടകര: **കുറിഞ്ഞാലിയോട് ആരോഗ്യ ഉപകേന്ദ്രത്തിൽ ഡോക്ടറുടെ സേവനം തരപ്പെടുത്തണമെന്ന് ഓ എം ബാലൻ നഗറിൽ നടന്ന കാർത്തികപ്പള്ളി ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

മണ്ഡലം സെക്രട്ടറി എൻ എം ബിജു സമ്മേളനം ഉദ്‌ഘാടനം ചെയ്തു. ഐ എം അശോകൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ പി സുരേഷ്ബാബു രാഷ്ട്രീയ റിപ്പോർട്ട് അവതരിപ്പിച്ചു.

ഓ എം അശോകൻ സ്വാഗതം പറഞ്ഞു. മണ്ഡലം കമ്മിറ്റി മെമ്പർ ടി പി റഷീദ്, ലോക്കൽ കമ്മിറ്റി മെമ്പർ സി ബാബു, എം സുനിൽകുമാർ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്‌തു സംസാരിച്ചു.പുതിയ ഭാരവാഹികളായി ഓ എം അശോകൻ സെക്രട്ടറി, കെ എം ഹരിദാസ് അസിസ്റ്റന്റ് സെക്രട്ടറി എന്നിവരെ തെരെഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/270204/kartikapally-branch-conference-doctors-service-provided-kurinjali-sub-centre-health)