---
title: "വടകരയിൽ ബസ് ഇടിച്ച് കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം; മറ്റൊരാൾക്ക് ഗുരുതര പരിക്ക്"
english_title: "#Pedestrians #hit #bus #Vadakara #Another #seriously #injured"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/270571/pedestrians-hit-bus-vadakara-another-seriously-injured"
published_at: "2025-02-16T10:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b16ddddba96_AACCIDENT.jpg"
keywords: []
---

# വടകരയിൽ ബസ് ഇടിച്ച് കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം; മറ്റൊരാൾക്ക് ഗുരുതര പരിക്ക്

> **Lead Summary:** **വടകര: **വടകരയിൽ ബസ് ഇടിച്ച് ഒരു സ്ത്രീക്ക് ദാരുണാന്ത്യം. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. തമിഴ്നാട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. കാൽനട യാത്രക്കാരികളാണ് അപകടത്തിൽപ്പെട്ടത്. ഇവരുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.

## Article Content

**വടകര: **വടകരയിൽ ബസ് ഇടിച്ച് ഒരു സ്ത്രീക്ക് ദാരുണാന്ത്യം. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. തമിഴ്നാട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. കാൽനട യാത്രക്കാരികളാണ് അപകടത്തിൽപ്പെട്ടത്. ഇവരുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.

വടകര ലിങ്ക് റോഡിലാണ് അപകടം ഉണ്ടായത്. രാവിലെ 7 മണിയോടെ ആയിരുന്നു അപകടം. തണ്ണീർപന്തലിൽ നിന്നും വടകര പഴയ സ്റ്റാൻ്റിലേക്ക് വരികയായിരുന്ന പ്രാർത്ഥന ബസാണ് ഇടിച്ചത്. പരിക്കേറ്റ സ്ത്രീയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/270571/pedestrians-hit-bus-vadakara-another-seriously-injured)