---
title: "ഇനി ആഘോഷരാവ്; ചാനിയംകടവ് ഫെസ്റ്റിന് സാംസ്കാരിക ഘോഷയാത്രയോടെ തുടക്കം"
english_title: "#Celebrate #now #Chaniyamkadav #fest #begins #cultural #procession"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/270661/celebrate-now-chaniyamkadav-fest-begins-cultural-procession"
published_at: "2025-02-16T19:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b1f2c0b7b93_chaaniyam_kadav.jpg"
keywords: []
---

# ഇനി ആഘോഷരാവ്; ചാനിയംകടവ് ഫെസ്റ്റിന് സാംസ്കാരിക ഘോഷയാത്രയോടെ തുടക്കം

> **Lead Summary:** **ചാനിയംകടവ്: ** അധഃ സ്ഥിതരുടെ മോചനത്തിനായി പോരാടിയ ചരിത്ര പുരുഷൻ തേവർ വെള്ളന്റെ ഓർമ്മയിൽ ചാനിയം കടവ് ഫെസ്റ്റിന് പ്രൗഢോജ്വല തുടക്കം.

## Article Content

**ചാനിയംകടവ്: ** അധഃ സ്ഥിതരുടെ മോചനത്തിനായി പോരാടിയ ചരിത്ര പുരുഷൻ തേവർ വെള്ളന്റെ ഓർമ്മയിൽ ചാനിയം കടവ് ഫെസ്റ്റിന് പ്രൗഢോജ്വല തുടക്കം.

എംപി ഷാഫി പറമ്പിൽ ഫെസ്റ്റിന്റെ ഉദ്‌ഘാടനം നിർവഹിച്ചു. കുറ്റ്യാടി എംഎൽഎ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ മുഖ്യാതിഥി ആയി.സൗമ്യത മെമ്മോറിയൽ യുപി സ്കൂളിൽ നിന്നും ഉദ്‌ഘാടന വേദി വരെ വർണ്ണശബളമായ ഘോഷയാത്ര നടത്തി.

ചടങ്ങിൽ തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം ലീന എമ്യൂസ്മെൻറ് പാർക്ക് ഉദ്ഘാടനം ചെയ്തു. തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിസി ഹാജറ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ഡി പ്രജീഷ്,

അംഗങ്ങളായ പ്രസീന അരുകുറങ്ങോട്ടു, സി വി രവീന്ദ്രൻ, കെ വി ഗോപാലൻ, പി പി രാജൻ, രാഷ്ട്രീയകക്ഷി പ്രതിനിധികളായ കെ കെ ശങ്കരൻ, സി കെ സൂപ്പി, എ കെ കുഞ്ഞബ്ദുള്ള, കെ കെ മോഹനൻ, വടയക്കണ്ടി നാരായണൻ, കമ്മിറ്റി ഭാരവാഹികളായ എൻ കെ അഖിലേഷ്, മൊയ്തു പാലൂന്നി, കെ.വി ശ്രീലേഷ്, എൻ കെ ലിജീഷ് തുടങ്ങിയവർ സംസാരിച്ചു.

ജനറൽ കൺവീനർ കെ ശശീന്ദ്രൻ സ്വാഗതവും ട്രഷറർ എൻ കെ പ്രജീഷ് നന്ദിയും പറഞ്ഞു.സമ്മേളനത്തിനുശേഷം ജാസി ഗിഫ്റ്റ്ൻ്റെ നേതൃത്വത്തിൽ സംഗീതരാവ് അരങ്ങേറി.ഫെസ്റ്റിൽ ഇന്ന് രാത്രി 8 മണിക്ക് കളരിപ്പയറ്റ് പ്രദർശന മത്സരം നടക്കും. പത്മശ്രീ മീനാക്ഷി ഗുരുക്കൾ ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/270661/celebrate-now-chaniyamkadav-fest-begins-cultural-procession)