---
title: "കല്ലേരിയിൽ ഭർതൃമതിയായ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "#married #woman #found #dead #inside #house #Kalleri"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/270869/married-woman-found-dead-inside-house-kalleri"
published_at: "2025-02-17T17:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b31ed007bf2_KALLERI_DEATH.jpg"
keywords: []
---

# കല്ലേരിയിൽ ഭർതൃമതിയായ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **വടകര: ** കല്ലേരിയിൽ ഭർതൃമതിയായ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി .കല്ലേരി പൂവാട്ടുംപാറ വെങ്കലുള്ള പറമ്പത്ത് ശ്യാമിനിയാണ് മരിച്ചത് .

## Article Content

**വടകര: ** കല്ലേരിയിൽ ഭർതൃമതിയായ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി .കല്ലേരി പൂവാട്ടുംപാറ വെങ്കലുള്ള പറമ്പത്ത് ശ്യാമിനിയാണ് മരിച്ചത് .

കഴിഞ്ഞ ദിവസം രാത്രി 7 : 30 ടെയാണ് സംഭവം .കണ്ണൂർ സ്വദേശിനിയാണ് ശ്യാമിനി . കല്ലേരിയിലെ ഭർതൃവീട്ടിലെ കിടപ്പ് മുറിയിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത് . സന്ധ്യയോടെ യുവതിയെ വിളിച്ചിട്ട് അനക്കമില്ലെന്ന് ഭർത്താവ് ജിതിൻ ആണ് വീട്ടുകാരെയും മറ്റും അറിയിച്ചത് .

തുടർന്ന് വില്യാപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു . വർക്ക് ഷോപ്പിലെ മെക്കാനിക്ക് ജീവനക്കാരനാണ് ജിതിൻ . കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളിൽ ഇരുവരും വീട്ടിൽ ഉണ്ടായിരുന്നില്ല .

തിരിച്ച് വീട്ടിൽ എത്തിയതിന് പിന്നാലെയാണ് സന്ധ്യയോടെ യുവതിയെ വിളിച്ചിട്ട് അനക്കമില്ലെന്ന് ഭർത്താവ് അറിയിക്കുന്നത് . യുവതിയുടെ മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി . സംഭവത്തിൽ വടകര പോലീസ് അന്വേഷണം ആരംഭിച്ചു . നാല് വയസ്സുകാരൻ ദ്രുവരക്ഷ് ആണ് മകൻ .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/270869/married-woman-found-dead-inside-house-kalleri)