---
title: " കല്ലേരിയില്‍ യുവതിയെ ഭര്‍തൃവീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി"
english_title: "#Kalleri #young #woman #found #dead #husbands #house #postmortem #body #handed #over #relatives"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/270911/kalleri-young-woman-found-dead-husbands-house-postmortem-body-handed-over-relatives-NEW"
published_at: "2025-02-17T20:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b35448634f4_VADAKARA_DEATH_CASE.jpg"
keywords: []
---

#  കല്ലേരിയില്‍ യുവതിയെ ഭര്‍തൃവീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി

> **Lead Summary:** **വടകര: ** കല്ലേരിയില്‍ യുവതിയ ഭര്‍തൃവീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

## Article Content

**വടകര: ** കല്ലേരിയില്‍ യുവതിയ ഭര്‍തൃവീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

കണ്ണൂര്‍ പൂവാട്ടുംപാറ വെങ്കല്ലുള്ള പറമ്പത്ത് ശ്യാമിലി(25)നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഭര്‍ത്താവ് ജിതിന്റെ കല്ലേരിയിലെ വീട്ടിലെ കിടപ്പു മുറിയിലാണ് കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ മൃതദേഹം കണ്ടത്.

ശ്യാമിലിയെ വിളിച്ചിട്ട് അനക്കമില്ലെന്ന് ജിതിന്‍ വീട്ടുകാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വില്യാപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

നാല് വയസുള്ള ദ്രുവരക്ഷ് ഏക മകനാണ്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി. സംഭവത്തിൽ വടകര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/270911/kalleri-young-woman-found-dead-husbands-house-postmortem-body-handed-over-relatives-NEW)