---
title: "അശാസ്ത്രീയ നിർമ്മാണം; വടകര ലിങ്ക് റോഡിലെ ബസ്സുകളുടെ പാർക്കിംഗ് ഒഴിവാക്കണം -എസ് ഡി പി ഐ "
english_title: "#unscientific #construction #Avoid #parking #buses #Vadakara #Link #Road #SDPI"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/271156/unscientific-construction-avoid-parking-buses-vadakara-link-road-sdpi"
published_at: "2025-02-18T19:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b4971dd12ba_bus.jpg"
keywords: []
---

# അശാസ്ത്രീയ നിർമ്മാണം; വടകര ലിങ്ക് റോഡിലെ ബസ്സുകളുടെ പാർക്കിംഗ് ഒഴിവാക്കണം -എസ് ഡി പി ഐ 

> **Lead Summary:** **വടകര: **ലിങ്ക് റോഡിലെ അശാസ്ത്രീയ ഗതാഗത നിയന്ത്രണം കാരണം ജനങ്ങൾ ഏറെ പ്രയാസം അനുഭവിക്കുകയാണ്.കഴിഞ്ഞദിവസം വടകരയിൽ ബസ്സിടിച്ച് ഒരു സ്ത്രീ മരണപ്പെടുകയും മറ്റൊരു സ്ത്രീക്ക് അപകടത്തിൽ ഗുരുതര പരിക്കുകളും ഉണ്ടായി.

## Article Content

**വടകര: **ലിങ്ക് റോഡിലെ അശാസ്ത്രീയ ഗതാഗത നിയന്ത്രണം കാരണം ജനങ്ങൾ ഏറെ പ്രയാസം അനുഭവിക്കുകയാണ്.കഴിഞ്ഞദിവസം വടകരയിൽ ബസ്സിടിച്ച് ഒരു സ്ത്രീ മരണപ്പെടുകയും മറ്റൊരു സ്ത്രീക്ക് അപകടത്തിൽ ഗുരുതര പരിക്കുകളും ഉണ്ടായി.

വടകര നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം എന്നോണം ഏറെ കൊട്ടിഘോഷിച്ചു കൊണ്ടുവന്ന ലിങ്ക് റോഡ് അശാസ്ത്രീയ നിർമ്മാണം കാരണം അപകട റോഡായി മാറുകയാണ്. ലിങ്ക് റോഡിൽ കൊടും വളവുള്ളത് കാരണം വൺവേ ട്രാഫിഖ് മാത്രമാണ് അഭികാമ്യം.

ലിങ്ക് റോഡിലെ വാഹനങ്ങളുടെ പാർക്കിംഗ് ഒഴിവാക്കുകയും ബസ്സുകളുടെ പാർക്കിങ്ങും ആളെ കയറ്റലും പഴയ ബസ്റ്റാൻഡിലേക്ക് മാറ്റി ലിങ്ക് റോഡ് ഗതാഗത യോഗ്യമാക്കുകയും സ്ഥിരമായി ട്രാഫിക് പോലീസിനെ നിയമിക്കുകയും വേണമെന്നും അല്ലാത്ത പക്ഷം ശക്തമായ ജനകീയ സമരത്തിന് എസ് ഡി പി ഐ നേതൃത്വം നൽകുമെന്നും പ്രസ്താവനയിൽ പറഞ്ഞു.

വടകര നിയോജക മണ്ഡലം പ്രസിഡന്റ് ഷംസീർ ചോമ്പാല അധ്യക്ഷത വഹിച്ച യോഗത്തിൽ സജീർ വള്ളിക്കാട്,ഫിയാസ് ടി,റഹൂഫ് ചോറോട്,സിദ്ധീഖ് പുത്തൂർ,അൻസാർ യാസർ,സഫീർ വൈക്കിലശ്ശേരി, അഫീറ ചോമ്പാല,സമദ് മാക്കൂൽ,മഷ്ഹൂദ് വടകര എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/271156/unscientific-construction-avoid-parking-buses-vadakara-link-road-sdpi)