---
title: "ഇന്ന് പ്രയാണം; സിപിഐ എം വടകര ഏരിയാ കാൽനട പ്രചാണജാഥ ഇന്ന് തുടങ്ങും"
english_title: "#CPIM #Vadakara #area #walking #campaign #will #start #today"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/271226/cpim-vadakara-area-walking-campaign-will-start-today"
published_at: "2025-02-19T07:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b53f832d0a1_cpim.jpg"
keywords: []
---

# ഇന്ന് പ്രയാണം; സിപിഐ എം വടകര ഏരിയാ കാൽനട പ്രചാണജാഥ ഇന്ന് തുടങ്ങും

> **Lead Summary:** വടകര: സിപിഐ എം വടകര ഏരിയാ കാൽനട പ്രചാണജാഥ ഇന്ന് പ്രയാണം തുടങ്ങും.

## Article Content

വടകര: സിപിഐ എം വടകര ഏരിയാ കാൽനട പ്രചാണജാഥ ഇന്ന് പ്രയാണം തുടങ്ങും.

മണിയൂർ ലോക്കലിലെ അടക്കുണ്ട് കടവിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.ഭാസ്കരൻ മാസ്റ്റർ ജാഥാ ക്യാപ്റ്റൻ ടി.പി. ഗോപാലൻ മാസ്റ്റർക്ക് പതാക നൽകി ഉദ്ഘാടനം ചെയ്തു.

ബി. സുരേഷ് ബാബു അദ്ധ്യക്ഷനായി. കെ.ടി. കുഞ്ഞിക്കണ്ണൻ, കെ.കെ. ദിനേശൻ, മാസ്റ്റർ, ടി.പി. ഗോപാലൻ, കെ.പുഷ്പജ, പി.കെ. ദിവാകരൻ എന്നിവർ പ്രസംഗിച്ചു. പി.സുരേഷ് സ്വഗതം പറഞ്ഞു.

കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനക്കെതിരെയും വിദ്യാഭ്യാസരംഗത്തെ കാവിവൽക്കരണത്തിനെതിരെയും സിപിഐ എം നേതൃത്വത്തിൽ ഫെബ്രുവരി 25ന് കോഴിക്കോട് ആദായ നികുതി ഓഫീസ് ഉപരോധിക്കുകയാണ്.

ഉപരോധ സമരത്തിന്റെ പ്രചരണാർത്ഥമാണ് സിപിഐഎം വടകര ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിൽ കാൽനട പ്രചാരണ ജാഥ സംഘടിപ്പിക്കുന്നത്. ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ ജാഥാ ക്യാപ്റ്റനെ ഹാരാർപ്പണം ചെയ്തു.

19, 20,21 തീയ്യതികളിലായി മണിയൂർ, തിരുവള്ളൂർ, വില്യാപ്പള്ളി, ആയഞ്ചേരി എന്നീ പഞ്ചായത്തുകളിലും വടകര മുൻസിപ്പാലിറ്റിലെയും വിവിധ ലോക്കലുകളിലെ പര്യടനത്തിന് ശേഷം 21ന് പുതുപ്പണം സൗത്ത് ലോക്കലിലെ അരവിന്ദ ഘോഷ് റോഡിൽ ജാഥ സമാപിക്കും.

ജാഥാലീഡർ ടി.പി.ഗോപാലൻ, ഉപലീഡർ, കെ.പുഷ്പജ, മാനേജർ, ടി.സി.രമേശൻ, പൈലറ്റ് പി.കെ.ദിവാകരൻ എന്നിവരാണ് ജാഥ നയിക്കുക.

ഇന്നത്തെ സ്വീകരണ കേന്ദ്രങ്ങൾ:-

രാവിലെ : 09.00 എളമ്പിലാട്,  10.00 : കുറുന്തോടി,  11.00 കളരിക്കുന്ന് (വിശ്രമം).

ഉച്ചക്ക് ശേഷം : 03.00 നടുവയൽ,  04.00 മുടപ്പിലാവിൽ നോർത്ത്,  05.00 കീഴൽ മുക്ക്, 06.00 മേമുണ്ട (സമാപനം).

സമാപന കേന്ദ്രത്തിൽ ഡിവൈഎഫ്ഐ നേതാവ് ഹാരീസ് വി. വയനാട് പ്രസംഗിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/271226/cpim-vadakara-area-walking-campaign-will-start-today)